സ്പിരിറ്റ് വില ഉയർന്നു; സംസ്ഥാനത്ത് മദ്യവില കൂടിയേക്കും

alchohol

സംസ്ഥാനത്ത് മദ്യവില കൂടിയേക്കും. മദ്യം ഉത്പാദിപ്പിക്കുന്നതിനുള്ള എക്സട്രാ ന്യൂട്രല്‍ ആല്‍ക്കഹോളിന്‍റെ (സ്പിരിറ്റ്) വില കുതിച്ചുയര്‍ന്നത് ഉത്പാദന ചെലവ് കൂടാൻ കാരണമായി. ലിറ്ററിനു 45 രൂപ ആയിരുന്ന സ്പിരിറ്റിന് ഇപ്പോൾ 70 രൂപയാണ് വില. ഈ സാഹചര്യത്തില്‍ നഷ്ടമൊഴിവക്കാൻ വില വർധിപ്പിക്കണമെന്നാണ് മദ്യവിതരണ കമ്പനികളുടെ ആവശ്യം. ഉപതെരഞ്ഞെടുപ്പിന് ശേഷം ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്നാണ് വിവരം.

വിലവർധിച്ച സാഹചര്യത്തിൽ നിലവിൽ ബിവറേജസ് കോർപ്പറേഷനുമായുള്ള കരാർ അടിസ്ഥാനത്തിൽ മദ്യവിതരണം ചെയ്യുന്നത് തങ്ങൾക്ക് നഷ്ടമുണ്ടാക്കുമെന്നാണ് കമ്പനികൾ പറയുന്നത്. പൊതുമേഖല സ്ഥാപനമായ ട്രാവന്‍കൂര്‍ ഷുഗേഴ്സും സ്പിരിറ്റ് വില വിര്‍ധനയുടെ ദുരിതത്തിലായതു കൊണ്ട് തന്നെ ജനപ്രിയ ബ്രാന്‍ഡായ ജവാനും വില വർധിക്കാൻ സാധ്യതയുണ്ട്. പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ മദ്യത്തിനു വില വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് മദ്യവിതരണ കമ്പനികൾ ബിവറേജസ് കോർപ്പറേഷന് കത്തു നൽകിയിട്ടുണ്ട്.

വരുമാന നഷ്ടം ഉണ്ടാവുമ്മെന്തുകൊണ്ട് തന്നെ നികുതി കുറക്കാൻ സർക്കാർ തയ്യാറായേക്കില്ല. അതുകൊണ്ട് തന്നെ സ്പിരിറ്റ് വിലവർധന മദ്യപാനികൾക്ക് പണിയാവാനാണ് സാധ്യത.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top