മരട് ഫ്‌ളാറ്റ് ഉടമകൾക്ക് നഷ്ട പരിഹാരം നിർണയിക്കാനുള്ള ജസ്റ്റിസ് കെ ബാലകൃഷ്ണൻ നായർ കമ്മിറ്റി യോഗം ഇന്ന്

മരടിലെ ഫ്‌ളാറ്റ് ഉടമകൾക്ക് നഷ്ട പരിഹാരം നിർണയിക്കാനുള്ള ജസ്റ്റിസ് കെ ബാലകൃഷ്ണൻ നായർ കമ്മിറ്റിയുടെ യോഗം ഇന്ന് വീണ്ടും ചേരും. മുൻപ് ചേർന്ന യോഗത്തിൽ ഉടമസ്ഥാവകാശ രേഖ ഹാജരാക്കാത്ത ഫ്‌ളാറ്റ് ഉടമകൾക്ക് രേഖകൾ ഹാജരാക്കാൻ ഒരാഴ്ചത്തെ സമയം നീട്ടി നൽകിയിരുന്നു.
ഫ്‌ളാറ്റ് ഉടമകളിൽ 241പേരാണ് നഗരസഭയ്ക് രേഖകൾ കൈമാറിയത്. സ്ഥലത്തിനും കെട്ടിടത്തിനുമായി ഫ്‌ളാറ്റ് നിർമാതാക്കൾക്ക് നൽകിയ യഥാർത്ഥ തുക ഉൾകൊള്ളിക്കുന്ന സത്യവാങ്മൂലം സമർപ്പിക്കാനും സമിതി ഫ്‌ളാറ്റ് ഉടമകളോട് സമിതി ആവശ്യപ്പെട്ടിട്ടുണ്ട്.
നഗരസഭയും പ്രമാണങ്ങൾ പരിശോധിച്ചു ഇടക്കാല റിപ്പോർട്ട് സമിതിക്ക് കൈമാറും. ഇതിനിടെ ഫ്‌ളാറ്റുകൾ പൊളിക്കുന്നതിനു മുന്നോടിയായുള്ള പരിസരവാസികളുടെ യോഗം ഇന്ന് നടത്തില്ല. ആൽഫാ. ജെയിൻ അപ്പാർട്ട്‌മെന്റ് പരിസരവാസികളുടെ യോഗമായിരുന്നു ഇന്ന് നടക്കേണ്ടത്. ഇന്നലെ വിളിച്ച യോഗത്തിൽ നാട്ടുകാരുടെ ഭാഗത്ത് നിന്ന് പ്രതിഷേധം ഉയർന്നിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here