ഇത് ഗൂഗിൾ മാപ്പ് വഴിയല്ല! : ബോർഡ് ഊരാക്കുടുക്കിൽ നിന്ന് രക്ഷിച്ചു- എഴുത്ത്കാരൻ വൈശാഖൻ തമ്പി

ഗൂഗിൾ മാപ്പിൽ കണ്ട വഴിയിൽ പോയി പണി കിട്ടാത്ത ആളുകൾ വളരെക്കുറവായിരിക്കും. അങ്ങനെ ഒന്ന് ‘പെട്ടപ്പോൾ’, ഇത് ഗൂഗിൾ മാപ്പ് വഴിയല്ല എന്ന ബോർഡ് കണ്ട് രക്ഷപ്പെട്ട അനുഭവം പങ്കുവെക്കുകയാണ് എഴുത്ത്കാരൻ വൈശാഖൻ തമ്പി.

നട്ടപ്പാതിരായ്ക്ക്, ഏതാണ്ടൊക്കെയോ കുടുസ്സുവഴികളിലൂടെ കിലോമീറ്ററുകളോളം ചെളീം കുഴീം നീന്തിക്കടന്ന് കയറ്റം കയറി ചെന്നപ്പോൾ കണ്ട കാഴ്ച… ‘ഇത് ഗൂഗിൾ മാപ്പ് വഴിയല്ല’ എന്ന ബോർഡ് വെച്ച് ഊരാക്കുടുക്കിൽ നിന്ന് രക്ഷിച്ച പരോപകാരിയ്ക്ക് നന്ദി!- എന്നാണ് വൈശാഖൻ ഫെസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.

ഗൂഗിൾ മാപ്പ് പോലെയുള്ള ആധുനിക സാങ്കേതിക വിദ്യാ വിപ്ലവത്തിന്റെ പോരായ്മയെ പരിഹസിക്കുക മാത്രമല്ല, ഈ അവസ്ഥയിൽ കുടുങ്ങുന്ന സാധാരണക്കാരന്റെ നിസഹായാവസ്ഥയും പോസ്റ്റിൽ വായിച്ചറിയാം. വൈശാഖന്റെ പോസ്റ്റ് ഇപ്പോൾ വൈറലായിരിക്കുകയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top