Advertisement

ജെഎൻയു സർവകലാശാല വിദ്യാർത്ഥി നജീബിന്റെ തിരോധാനം; പ്രതിക്ഷേധവുമായി വിദ്യാർത്ഥി സംഘടനകൾ രംഗത്ത്

October 15, 2019
0 minutes Read

ജവഹർലാൽ നെഹ്റു സർവകലാശാല( ജെഎൻയു) വിദ്യാർത്ഥി നജീബിനെ കാണാതായി മൂന്നു വർഷം പിന്നിട്ടിട്ടും സർക്കാർ നടപടികൾ സ്വീകരിച്ചില്ലെന്നാരോപിച്ച് വിദ്യാർത്ഥി സംഘടനകൾ. നജീബിന്റെ ഉമ്മ, എഴുത്തുകാരി അരുന്ധതി റോയ്, കവിത ലങ്കേഷ്, പ്രശാന്ത് ഭൂഷൺ തുടങ്ങിയവർ പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തു.

ജെഎൻയു വിദ്യാർത്ഥി നജീബിനെ  2016 ആഗസ്റ്റ് 15നാണ് കാണാതായത്. എബിവിപി പ്രവർത്തകരുടെ മർദ്ദനത്തിന് ഇരയായ ശേഷമാണ് നജീബിനെ കാണാതായതെന്നും അന്വേഷണം മനഃപൂർവം വഴി മുട്ടിക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്നുമാണ് വിദ്യാർത്ഥികളുടെ ആരോപണം.

അതേ സമയം, ന്യൂനപക്ഷ, ദളിത് വിഭാഗങ്ങൾക്ക് നേരെ അതിക്രമങ്ങൾ വർധിച്ചു വരികയാണെന്ന് പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തവർ പറഞ്ഞു. ആൾക്കൂട്ട ആക്രമണങ്ങളും കൊലപാതകങ്ങളും സമൂഹത്തിൽ രോഗമായി പടരുകയാണെന്നും അത് തടയാൻ സർക്കാർ ശ്രമിക്കുന്നില്ലെന്നും അരുന്ധതി റോയ് കുറ്റപ്പെടുത്തി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top