2019ൽ ഇന്ത്യയുടെ സാമ്പത്തിക വളർച്ചാ നിരക്ക് കുറച്ച് രാജ്യാന്തര നാണയ നിധി

രാജ്യാന്തര നാണയ നിധി ഇന്ത്യയുടെ 2019ലെ വളർച്ചാ നിരക്ക് 6.1 ആയി കുറച്ചു. ഏഴു മാസത്തിനിടെ. ഇത് രണ്ടാം തവണയാണ് വളർച്ചാ നിരക്ക് കുറക്കുന്നത്. നേരെത്തെ 7.3ൽ നിന്ന് 7 ശതമാനമായാണ് നിരക്ക് കുറച്ചിരുന്നത്.

വാഹന വിപണിയിലേയും റിയൽ എസ്റ്റേറ്റ് മേഖലയിലും തിരിച്ചടിയാണ് വളർച്ച നിരക്ക് കുറയ്ക്കാൻ കാരണം. ഉദാരമായ പരിഷ്‌ക്കരണ നടപടികളും പണ നയവും സ്വീകരിച്ചാൽ മാത്രമേ ഇന്ത്യക്ക് പ്രതിസന്ധി മറികടക്കാൻ കഴിയുമെന്നാണ് ഐഎംഎഫ്എഫിന്റെ വാർഷിക യോഗത്തിന് മുന്നോടിയായി പ്രസിദ്ധികരിച്ച റിപ്പോർട്ടിൽ പറയുന്നത്. ആഗോള വളർച്ചാ നിരക്കും 3 ശതമാനമായി കുറച്ചിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top