ഐഎസ് പ്രചാരണത്തിന് ഉപയോഗിച്ച പുസ്തകം പരിഭാഷപ്പെടുത്തിയത് മലയാളി

ഐഎസ് ആശയ പ്രചാരണത്തിന് ഉപയോഗിച്ചിരുന്ന പുസ്തകത്തിനു പിന്നില്‍ മലയാളിയെന്ന് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ). മലപ്പുറം കൊണ്ടോട്ടി സ്വദേശി മുഹമ്മദ് മന്‍സൂര്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ ‘ബുക്ക് ഓഫ് ജിഹാദ്’ ആണ് തീവ്രവാദ റിക്രൂട്ടിംഗിന് വ്യാപകമായി ഉപയോഗിക്കപ്പെട്ടതെന്നാണ് എന്‍ഐഎയുടെ കണ്ടെത്തല്‍.
Read More: കേരളത്തിലും ബംഗ്ലാദേശി ഭീകരരെന്ന് എന്‍ഐഎ
ഐഎസ് വണ്ടൂര്‍ കേസ് പ്രതി കൂടിയാണ് മുഹമ്മദ് മന്‍സൂര്‍. പതിനാലാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഇബിന്‍ നൂഹായാണ് ബുക്ക് ഓഫ് ജിഹാദിന്റെ രചയിതാവ്. 2016 ല്‍ സിറിയയില്‍ ഐഎസിനായി പ്രവര്‍ത്തിക്കവെ മുഹമ്മദ് മന്‍സൂര്‍ ഇത് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയെന്നാണ് എന്‍ഐഎ കണ്ടെത്തല്‍. കേരളത്തില്‍ ഭീകരവാദ റിക്രൂട്ട്‌മെന്റിന് വ്യാപകമായി ഉപയോഗിച്ചത് മലയാളത്തിലുള്ള ഈ പുസ്തകമാണ്.
പുസ്തകത്തിന്റെ ഹാര്‍ഡ് കോപ്പിയും ഓണ്‍ലൈന്‍ കോപ്പിയും ഇവര്‍ ഉപയോഗിച്ചിരുന്നു. നിലവില്‍ അറസ്റ്റിലായ ഐഎസ് അനുകൂലികളില്‍ നിന്നാണ് നിര്‍ണായക വിവരം എന്‍ഐഎയ്ക്ക് ലഭിച്ചത്. ബുക്ക് ഓഫ് ജിഹാദിന്റെ പരിഭാഷകനും ഐഎസ് ബഹ്‌റിന്‍ മൊഡ്യൂള്‍ അംഗവുമായിരുന്ന മുഹമ്മദ് മന്‍സൂര്‍ കുടുംബസമ്മേതമാണ് സിറിയയിലേക്ക് കടന്നത്. ബഹ്‌റിനിലെ അല്‍ അന്‍സാര്‍ സെന്റര്‍, ഫറൂഖ് മസ്ജിദ് എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് നടന്ന പ്രവര്‍ത്തനങ്ങളാണ് ഇയാളെ ഐഎസ് അനുകൂലിയാക്കയതെന്നും എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here