Advertisement

മഞ്ചേശ്വരത്ത് ലീഗ് സ്ഥാനാർത്ഥിയെ ലീഗുകാർക്ക് പോലും താൽപര്യമില്ല : കോടിയേരി ബാലകൃഷ്ണൻ

October 15, 2019
1 minute Read

മഞ്ചേശ്വരത്ത് ലീഗ് സ്ഥാനാർത്ഥിയെ മുസ്ലിം ലീഗുകാർക്ക് പോലും താൽപര്യമില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മഞ്ചേശ്വരത്ത് തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിജെപിയിലും തമ്മിലടിയുണ്ട്. മഞ്ചേശ്വരത്ത് നിന്ന് കെ സുരേന്ദ്രനെ മാറ്റിയത് ആർഎസ്എസിന്റെ ചാതുർവർണ്യ നയമാണെന്നും ബ്രാഹ്മണ മേധാവിത്വം നടപ്പാക്കാനാണ് തന്ത്രിയെ മത്സരിപ്പിക്കുന്നതെന്നും കോടിയേരി ആരോപിച്ചു.

Read Also : ബിഡിജെഎസുമായുള്ള സഹകരണ സാദ്ധ്യത തള്ളാതെ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ

കഴിഞ്ഞ തവണ അവിശ്വാസിയെ തോൽപ്പിക്കണമെന്ന് പറഞ്ഞ യുഡിഎഫും ബിജെപിയും ഇത്തവണ വിശ്വാസിയെ തോൽപ്പിക്കണമെന്ന് പറയുന്നുവെന്നും കോടിയേരി പറഞ്ഞു.

കൂടത്തായിയിലെ ജോളിയെ അറസ്റ്റ് ചെയ്തത് ഇഷ്ടപ്പെടാത്തയാളാണ് മുല്ലപ്പള്ളിയെന്നും കോടിയേരി പറഞ്ഞു. മുല്ലപ്പള്ളി പറയും പോലെ അവരെ അറസ്റ്റ് ചെയ്യാതിരുന്നെങ്കിൽ നല്ല ‘ജോളി’ ആകുമായിരുന്നു. അറസ്റ്റ് ചെയ്തില്ലായിരുന്നങ്കിൽ രണ്ട് പേരെ കൂടി അവർ കൊല്ലുമായിരുന്നു എന്നാണ് എസ്.പി പറഞ്ഞതെന്നും കോടിയേരി പറയുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top