Advertisement

മാൻ ബുക്കർ പ്രൈസ് ആദ്യമായി രണ്ട് പേർ പങ്കിട്ടു

October 15, 2019
1 minute Read

2019ലെ മാൻ ബുക്കർ പുരസ്‌കാരം കനേഡിയൻ എഴുത്തുകാരി മാർഗരറ്റ് അറ്റ്‌വുഡും ബ്രീട്ടീഷ് എഴുത്തുകാരി ബർണാഡിയൻ ഇവാരിസ്റ്റോയും പങ്കിട്ടു. മാൻ ബുക്കർ പുരസ്‌കാരം പങ്കിടുന്ന ആദ്യ എഴുത്തുകാരാണ് ഇരുവരും.

അറ്റ്വുഡിൻറെ ‘ദി ടെസ്റ്റ്‌മെൻറ്‌സും’ ഇവാരിസ്റ്റോയുടെ ‘ഗേൾ, വുമൺ, അതർ’ എന്ന കൃതിയുമാണ് ഇത്തവണ പുരസ്‌കാരത്തിന് അർഹമായത്. 79 വയസുകാരിയായ അറ്റ്വുഡ് ഏറ്റവും പ്രായം കൂടിയ ബുക്കർ പുരസ്‌കാരജേതാവ് എന്ന ഖ്യാതി സ്വന്തമാക്കിയപ്പോൾ ബുക്കർ നേടുന്ന ആദ്യ കറുത്ത വർഗക്കാരിയായി ഇവാരിസ്റ്റോ.

മാർഗരറ്റ് അറ്റ്‌വുഡ് രണ്ടാം തവണയാണ് മാൻ ബുക്കർ പുരസ്‌കാരം സ്വന്തമാക്കുന്നത്. ‘ബ്ലൈൻഡ് അസാസ്സിൻസ്’ എന്ന പുസ്തകത്തിനാണ് അറ്റ്വുഡ് രണ്ടായിരത്തിൽ മാൻ ബുക്കർ പുരസ്‌കാരം നേടിയത്.

നൊബേൽ സമ്മാനത്തിന് ശേഷം സാഹിത്യ കൃതിക്ക് ലഭിക്കുന്ന ഏറ്റവും വലിയ പുരസ്‌കാരമാണ് മാൻ ബുക്കർ പ്രൈസ്. ഇംഗ്ലീഷ് ഭാഷയിൽ നോവൽ എഴുതുന്ന ഒരു കോമൺ വെൽത്ത് അംഗരാജ്യത്തിലെ അംഗത്തിനോ അയർലന്റ് രാജ്യാംഗത്തിനോ, സിംബാബ്വെ രാജ്യാംഗത്തിനോ ആണ് മാൻ ബുക്കർ നൽകുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top