ആർഎസ്എസ് പ്രവർത്തകനെയും കുടുംബത്തെയും കൊലപ്പെടുത്തിയത് ഇൻഷൂറൻസുമായി ബന്ധപ്പെട്ട തർക്കം മൂലമെന്ന് പൊലീസ്

പശ്ചിമ ബംഗാളിൽ ആർ എസ് എസ് പ്രവർത്തകൻ ഉൾപെടെ കുടുംബത്തിലെ മൂന്ന് പേരെ കുത്തി കൊലപ്പെടുത്തിയത് ഇൻഷൂറസുമായി ബന്ധപ്പെട്ട തർക്കം മൂലമെന്ന് പൊലീസ്. ഇൻഷൂറസ് അടച്ചതിന്റെ രസീറ്റോ അടച്ച പണമോ തിരികയെ നൽകാത്തതിന്റെ ദേഷ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസ് നിഗമം. സംഭവത്തിൽ അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കിയതിനു ശേഷം പോലിസ് കസ്റ്റഡിയിൽ വിട്ടു.
ഒക്ടോബർ 8 നാണ് പശ്ചിമ ബംഗാളിലെ മുർഷിദാബാദ് ജില്ലയിലെ ജിയാഗഞ്ചിലെ വീട്ടിൽ ആർഎസ്എസ് പ്രവർത്തകനെയും ഗർഭിണിയായ ഭാര്യയേയും എട്ട് വയസുകാരനേയും മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രൈമറി സ്കൂൾ അധ്യാപകൻ പ്രകാശ് പാൽ, ഭാര്യ ബ്യൂട്ടി പാൽ മകൻ അംഗൻ പാൽ എന്നിവരാണ് കൊല്ലപ്പെട്ടത്. രാഷ്ട്രിയ വൈര്യമല്ല മറിച്ച് ഇൻഷൂറസ് പോളിസിയുമായി ബന്ധപ്പെട്ട പ്രശ്നമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലിസിന്റെ കണ്ടെത്തൽ.
പ്രതിയായ ഉത്പാൽ ബഹ്റ കഴിഞ്ഞ വർഷം പ്രകാശ് പാലിന്റെ പക്കലിൽ നിന്ന് ഇൻഷൂൻസ് എടുത്തിരുന്നു. എന്നാൽ പ്രീമിയം അടച്ച തുകയുടെ രസീറ്റ് നൽകുകയോ അടച്ച പണം മടക്കി നൽകുകയോ ചെയ്യണമെന്ന് ഉത്പാൽ ആവശ്യപ്പെട്ടു. ആവശ്യം നിരസിച്ച പ്രകാശ് പാൽ പ്രതിയെ പരിഹസിക്കുകയും അപമാനിക്കുകയും ചെയ്തു. ഇതേ തുടർന്നുള്ള വൈരാഗ്യമാണ് കൊലയിൽ കലാശിച്ചത്.
അതേ സമയം രാഷ്ട്രിയ കൊലപാതകമാണെന്ന് ആവർത്തിച്ച ബി ജെ പി വിഷയത്തിൽ ഇടപെടണമെന്നു കാട്ടി രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കണ്ടു. ത്രിണമൂൽ കോൺഗ്രസ് പ്രവർത്തകർ ബിജെപി പ്രവർത്തകരെ കൊന്നൊടുക്കുകയാണെന്നും മുഖ്യമന്ത്രി മമ്താ ബാനർജി ഇതിൽ മൗനം പാലിക്കുകയാണെന്നും മുതിർന്ന ബിജെപി നേതാവ് മുകുൾ റോയി രാഷ്ട്രപതിയെ അറിയിച്ചു. ഇതു സംബന്ധിച്ച നിവേദനവും രാഷ്ട്രപതിക്ക് കൈമാറിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here