മരട് ഫ്‌ളാറ്റ് പൊളിക്കാൻ കരാർ നൽകുന്നതിൽ അടിയന്തര തീരുമാനം വേണമെന്ന് സബ് കളക്ടർ

സുപ്രിംകോടതി വിധിയുടെ അടിസ്ഥാനത്തിൽ ഫ്‌ളാറ്റ് പൊളിക്കുന്നതുമായി ബന്ധപ്പെട്ട് കരാർ നൽകുന്നതിൽ അടിയന്തര തീരുമാനം വേണമെന്ന് സബ് കളക്ടർ. നഗരസഭയ്ക്കാണ് സബ് കളക്ടർ ഇത് സംബന്ധിച്ച് നിർദേശം നൽകിയിരിക്കുന്നത്. നഗരസഭ കൗൺസിൽ വിളിക്കണമെന്ന് സബ് കളക്ടർ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ഉടൻ യോഗം ചേരും. എന്നാൽ ഫ്‌ളാറ്റ് പൊളിക്കുന്നതിൽ നടപടിയെടുക്കേണ്ടത് സർക്കാരാണെന്നാണ് നഗരസഭ നിലപാട്. ഇതിന് സുപ്രിംകോടതി ചുമതലപ്പെടുത്തിയത് സർക്കാരിനെയാണ്. സർക്കാർ രേഖാമൂലം നിർദേശം നൽകിയാൽ നടപടിയെടുക്കുമെന്ന് നഗരസഭ ചെയർപേഴ്‌സൺ ടി.എച്ച് നദീറ 24 നോട് പറഞ്ഞു.
Read Also : മരട് ഫ്‌ളാറ്റ് വിഷയം: നഷ്ടപരിഹാരം നൽകേണ്ടവരുടെ ആദ്യ പട്ടിക സർക്കാറിന് കൈമാറി
അതേസമയം കോടതി വിധിക്ക് വിരുദ്ധമായി നഷ്ടപരിഹാരം നിർണയിച്ച ബാലകൃഷ്ണൻ സമിതിയുടെ ശുപാർശക്കെതിരെ ബാലകൃഷ്ണൻ സമിതിക്കെതിരെ നിയമ നടപടിക്ക് ഒരുങ്ങുകയാണ് ചില ഫ്‌ളാറ്റ് ഉടമകൾ. മൂന്ന് ഫ്‌ളാറ്റുടമകൾക്ക് മാത്രമാണ് 25 ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിച്ചത്. മുഴുവൻ ഫ്‌ളാറ്റുടമകൾക്കും 25 ലക്ഷം രൂപ നൽകാത്തത് കോടതിയലക്ഷാമാണെന്നാണ് ഫ്‌ളാറ്റുടമകൾ പറയുന്നത്.
അതേസമയം ആൽഫ വെഞ്ചേഴ്‌സ് ഉടമ പോൾ രാജിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി നാളത്തേക്ക് മാറ്റി. മുൻകൂർ ജാമ്യം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് റിപ്പോർട്ട് സമർപ്പിക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here