സ്ത്രീകൾക്കായി അണ്ടർ 19 ലോകകപ്പ്; 2021ൽ ആദ്യ ടൂർണമെന്റ്

വനിതാ ക്രിക്കറ്റിനു കൂടുതൽ അവസരമൊരുക്കുന്നതിൻ്റെ ഭാഗമായി അണ്ടർ 19 ലോകകപ്പ് ലോകകപ്പ് നടത്താൻ ഐസിസി ഒരുങ്ങുന്നു. 2021ൽ ആദ്യ ടൂർണമെൻ്റ് നടക്കും. കഴിഞ്ഞ ദിവസം നടന്ന ഐസിസിയുടെ ബോർഡ് മീറ്റിംഗിലാണ് ഇക്കാര്യം തീരുമാനമായത്. അടുത്ത എട്ടു വർഷത്തേക്കുള്ള ക്രിക്കറ്റ് ടൂർണമെൻ്റുകളാണ് യോഗത്തിൽ തീരുമാനിക്കപ്പെട്ടത്.
2021ൽ നടക്കുന്ന ആദ്യ അണ്ടർ 19 ലോകകപ്പ് ബംഗ്ലാദേശിലാണ് നടക്കുക. ഇതിനോടൊപ്പം വനിതാ ക്രിക്കറ്റ് ടൂർണമെൻ്റുകളിലെ പ്രൈസ് മണിയും ഐസിസി അധികരിപ്പിച്ചിട്ടുണ്ട്. 2020ൽ നടക്കുന്ന വനിതാ ടി-20 മുതൽ വനിതാ ടൂർണമെൻ്റുകളിലെ പ്രതിഫലത്തുക വർധിക്കും.
സിംബാബ്‌വെയുടെയും നേപ്പാളിൻ്റെയും വിലക്കും യോഗത്തിൽ ഐസിസി നേക്കിയിരുന്നു. സിംബാബ്‌വെ മൂന്നു മാസങ്ങൾക്ക് ശേഷവും നേപ്പാൾ മൂന്നു വർഷങ്ങൾക്ക് ശേഷവുമാണ് വിലക്ക് നീങ്ങി തിരികെ എത്തുന്നത്. അതോടൊപ്പം, സമനിലയാകുന്ന മത്സരങ്ങളിൽ ബൗണ്ടറി എണ്ണി വിജയികളെ തീരുമാനിക്കുന്ന നിയമവും ഐസിസി റദ്ദാക്കിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here