Advertisement

108 ആംബുലൻസ് ഡ്രൈവർമാർ പണിമുടക്കുന്നു

October 16, 2019
0 minutes Read

108 ആംബുലൻസ് ഡ്രൈവർമാർ പണിമുടക്കുന്നു. രണ്ട് മാസമായി ശമ്പളം ലഭിക്കാത്തതിനെ തുടർന്നാണ് ഇന്ന് വൈകുന്നേരം മുതൽ പണിമുടക്ക് തുടങ്ങിയത്. ദിവസ വേതനമെന്ന രീതി മാറ്റി മാസ ശമ്പളം നിശ്ചയിക്കുക, ഓവർടൈം തീരുമാനിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് സമരം.

രണ്ട് മാസമായി ശമ്പളം ലഭിക്കാത്തതിനാൽ ഡ്രൈവർമാരും നഴ്‌സിംഗ് ജീവനക്കാരും പ്രതിഷേധത്തിലായിരുന്നു. കരാർ എടുത്തിട്ടുള്ള ജി വി കെ ഗ്രൂപ്പ് അധികൃതരുമായി ചർച്ച നടത്തിയെങ്കിലും ഫലമുണ്ടാകാത്ത സാഹചര്യത്തിലാണ് ഇന്ന് സമരം തുടങ്ങിയത്. തിരുവനന്തപുരം മുതൽ എറണാകുളം വരെയാണ് ഇപ്പോൾ 108 സർവീസുള്ളത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top