പഞ്ചാബ് സ്വദേശിയായ വ്യാപാരി കശ്മീരിൽ കൊല്ലപ്പെട്ടു

ജമ്മു കശ്മീരിൽ ഭീകരാക്രമണത്തിൽ പഞ്ചാബ് സ്വദേശിയായ വ്യാപാരി കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഷോപ്പിയാൻ മേഖലയിൽ ബുധനാഴ്ച വൈകീട്ട് 7.30 നാണ് സംഭവം. ആപ്പിൾ വ്യാപാരിയാണ് കൊല്ലപ്പെട്ടതെന്നാണ് വിവരം.
ആക്രമണത്തിൽ മറ്റൊരാൾക്ക് പരുക്കേറ്റിട്ടുണ്ട്. ഇയാളെ ശ്രീനഗറിലെ സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ പുൽവാമയിലുണ്ടായ ഭീകരാക്രമണത്തിൽ ഛത്തീസ്ഗഢ് സ്വദേശിയായ തൊഴിലാളി കൊല്ലപ്പെട്ടിരുന്നു. ഇഷ്ടികചൂള തൊഴിലാളിയായ സേതികുമാറായിരുന്നു കൊല്ലപ്പെട്ടത്. ഇക്കഴിഞ്ഞ തിങ്കളാഴ്ച രാജാസ്ഥാനിൽ നിന്ന് കശ്മീലെത്തിയ ഡ്രൈവറും ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here