ജമ്മു കശ്മീർ ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ട ജവാന്റെ മൃതദേഹം നാട്ടിൽ എത്തിച്ചു

ജമ്മു കശ്മീരിലുണ്ടായ ബോംബ് സ്ഫോടനത്തിൽ വീരമൃത്യു വരിച്ച ജവാൻ അഭിജിത്തിന്റെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു. രാത്രിയെത്തിയ മൃതദേഹം സൈന്യം ഏറ്റു വാങ്ങി. ജമ്മുവിലെ തൗഗാം സെക്ടറിലുണ്ടായ ബോംബ് സ്ഫോടനത്തിലാണ് അഭിജിത് കൊല്ലപ്പെട്ടത്.
സംസ്ഥാന സർക്കാരിന് വേണ്ടി മന്ത്രി കെ രാജു, ജില്ലാ കളക്ടർ കെ ഗോപാലകൃഷ്ണൻ എന്നിവർ പുഷ്പചക്രം അർപ്പിച്ചു. മൃതദേഹം പാങ്ങോട് മിലിട്ടറി ക്യാമ്പിൽ നിന്നും ഇന്ന് രാവിലെ ഏഴരയോടെ മൃതദേഹം സ്വദേശമായ അഞ്ചൽ ഇടയത്തേക്ക് കൊണ്ട് പോകും.
ജമ്മു കശ്മീരിലുണ്ടായ ബോംബ് സ്ഫോടനത്തിൽ ആണ് ഇടയം ആലംമൂട്ടിൽ കിഴക്കതിൽ പ്രഹ്ളാദന്റെ മകൻ അഭിജിത്ത് (22) കൊല്ലപ്പെട്ടത്. മാതാവ്: ശ്രീകല. സഹോദരി: കസ്തൂരി.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here