ജോളിയെ റവന്യു വകുപ്പ് ഉദ്യോഗസ്ഥർ സഹായിച്ചുവെന്ന ആരോപണം; തഹസിൽദാർ ജയശ്രീയുടെ മൊഴി വീണ്ടും രേഖപ്പെടുത്തി

ജോളിയെ റവന്യു വകുപ്പ് ഉദ്യോഗസ്ഥർ സഹായിച്ചുവെന്ന ആരോപണത്തിൽ തഹസിൽദാർ ജയശ്രീയുടെ മൊഴി വീണ്ടും രേഖപ്പെടുത്തി. കൂടത്തായി മുൻ സ്‌പെഷ്യൽ വില്ലജ് ഓഫീസർ സുലൈമാൻ, കൂടത്തായി മുൻ വില്ലജ് ഓഫീസർ കിഷോർ, എന്നിവരെയും ചോദ്യം ചെയ്യാനായി വിളിപ്പിച്ചിരുന്നു. മൊഴികളിലെ കൃത്യത ഉറപ്പു വരുത്താനാണ് വീണ്ടും ചോദ്യം ചെയ്യുന്നതെന്ന് ഡെപ്യൂട്ടി കളക്ടർ പറഞ്ഞു.
കൂടത്തായി കൂട്ടക്കൊലക്കേസ് പ്രതി ജോളിയെ റവന്യു വകുപ്പ് ഉദ്യോഗസ്ഥർ വഴിവിട്ടു സഹായിച്ചുവെന്ന ആരോപണത്തിൽ തഹസിൽദാർ ജയശ്രീയുടെ മൊഴി ഇന്ന് വീണ്ടും രേഖപ്പെടുത്തി. കൂടത്തായി മുൻ സ്‌പെഷ്യൽ വില്ലജ് ഓഫീസർ സുലൈമാൻ
കൂടത്തായി മുൻ വില്ലജ് ഓഫീസർ കിഷോർ, എന്നിവരെയും ചോദ്യം ചെയ്തു. കോഴിക്കോട് ജില്ലാ കളക്ടറും ഡെപ്യൂട്ടി കളക്ടറും ആണ് ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തിയത്. മൊഴികളിലെ കൃത്യത ഉറപ്പു വരുത്താനാണ് വീണ്ടും ചോദ്യം ചെയ്യുന്നതെന്ന് സി ബിജു പറഞ്ഞു.
ഓമശ്ശേരി മുൻ പഞ്ചായത്ത് സെക്രട്ടറി ലാലു തുടങ്ങിയവരെയും ചോദ്യം ചെയ്യാനായി വിളിപ്പിച്ചിട്ടുണ്ട്. നേരത്തെയുള്ള കൂടത്തായി വില്ലേജ് ഓഫിസർമാർ, ഇപ്പോഴത്തെ കൂടത്തായി വില്ലേജ് ഓഫിസർ, ഇപ്പോഴത്തെ തിരുവമ്പാടി വില്ലേജ് ഓഫിസർ തുടങ്ങിയവരുടെ മൊഴി ഇന്നലെയും രേഖപ്പെടുത്തിയിരുന്നു
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here