‘സിലിയുടെ കൊലപാതകം സ്വർണം കവരാൻ ആയിരിക്കാം’: സംശയം പ്രകടിപ്പിച്ച് ബന്ധു സേവ്യർ

സിലിയുടെ കൊലപാതകത്തിൽ സംശയങ്ങൾ പ്രകടിപ്പിച്ച് ബന്ധു സേവ്യർ. കൂടത്തായി കൊലക്കേസ് പ്രതി ജോളി സിലിയുടെ സ്വർണം കവർന്നിരിക്കാമെന്ന് സേവ്യർ ട്വന്റിഫോറിനോട് പറഞ്ഞു.
സിലിയുടെ മരണ ശേഷം ഭർത്താവ് ഷാജു സിലിയുടെ സ്വർണ്ണം മടക്കി തന്നില്ല. വിവാഹത്തിന് നൽകിയത് 50 പവൻ സ്വർണമാണ് സിലിക്ക് നൽകിയിരുന്നത്. എന്നാൽ സിലിയുടെ മരണ ശേഷം തിരികെ കിട്ടിയത് താലിമാല മാത്രമാണ്. സ്വർണം പള്ളിയിൽ നിക്ഷേപിച്ചെന്ന് ഷാജു പറഞ്ഞിരുന്നു. എന്നാൽ ഇത് സിലിയുടെ കുടുംബം വിശ്വസിച്ചിട്ടില്ല. സംഭവത്തിൽ അന്വേഷണം വേണമെന്നും സേവ്യർ ട്വന്റിഫോറിനോട് പറഞ്ഞു.
കൂടത്തായി കൊലപാതക പരമ്പരയിൽ പെട്ടതാണ് സിലിയുടെ കൊലപാതകവും. ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവിന്റെ ആദ്യ ഭാര്യയാണ് കൊല്ലപ്പെട്ട സിലി.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here