Advertisement

വധഭീഷണി: ഷെയ്ൻ നിഗം താരസംഘടനയ്ക്ക് അയച്ച പരാതി പുറത്ത്

October 16, 2019
Google News 0 minutes Read

വധഭീഷണിയുമായി ബന്ധപ്പെട്ട് യുവ താരം ഷെയ്ൻ നിഗം താരസംഘടന അമ്മയ്ക്ക് നൽകിയ പരാതി പുറത്ത്. തനിക്കെതിരെ നിർമാതാവ് ജോബി ജോർജ് നടത്തിയ ഭീഷണിയുടെ വോയിസ് മെസേജ് അടക്കമാണ് സെക്രട്ടറി ഇടവേള ബാബുവിന് ഷെയ്ൻ പരാതി നൽകിയത്. പൊലീസിനെ സമീപിച്ച് നിയമനടപടിയുമായി മുന്നോട്ട് പോകാനാണ് ഷെയ്‌ന്റെ തീരുമാനം.

നിർമാതാവ് ജോബി ജോർജ് തനിക്കെതിരെ വധഭീഷണി മുഴക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഷെയ്ൻ നിഗം തന്നെയാണ് രംഗത്തെത്തിയത്. ഷെയ്ൻ നായകനാകുന്ന പുതിയ ചിത്രം വെയിലിന്റെ നിർമാതാവാണ് ജോബി ജോർജ്. ചിത്രത്തിന്റെ ഒന്നാം ഷെഡ്യൂൾ കഴിഞ്ഞതിന് ശേഷമാണ് വധഭീഷണി മുഴക്കിയതെന്നാണ് ഷെയ്ൻ വ്യക്തമാക്കിയത്.

ചിത്രത്തിന്റെ ഒന്നാം ഷെഡ്യൂൾ ഇരുപത് ദിവസമാണ് നിശ്ചയിച്ചിരുന്നത്. ഇത് പതിനാറ് ദിവസത്തിൽ പൂർത്തീകരിച്ച് ഷെയ്ൻ കുർബാനി എന്ന സിനിമയുടെ സെറ്റിലേക്ക് പോയി. രണ്ട് ചിത്രങ്ങളിലുമായി മൂന്ന് ഗെറ്റപ്പിലാണ് ഷെയ്ൻ വരുന്നത്. വെയിലിൽ മുന്നിലെ മുടി നീട്ടിയ ഗെറ്റപ്പിലാണ് ഷെയ്ൻ എത്തുന്നത്. കുർബാനിക്ക് മറ്റൊരു ഗെറ്റപ്പ് ആവശ്യമായതിനാൽ പിന്നിലെ മുടി അൽപം മുറിച്ചു. ഇതിന്റെ പേരിലാണ് ജോബി ജോർജ് വധഭീഷണി മുഴക്കിയതെന്ന് ഷെയ്ൻ ഇൻസ്റ്റഗ്രാമിൽ ലൈവിലെത്തി പറഞ്ഞു.

അബീക്കയുടെ മകനായി ജനിച്ചതിന്റെ പേരിൽ മാത്രം അനുഭവിക്കുന്നതാണിതെന്നും ഷെയ്ൻ പറഞ്ഞു. തനിക്ക് മടുത്തെന്നും ഷെയ്ൻ വീഡിയോയിൽ പറഞ്ഞിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here