Advertisement

29 വർഷങ്ങൾക്കു ശേഷം കൊറിയക്കാർ ഏറ്റുമുട്ടി: കളി ആരും കണ്ടില്ല; സ്റ്റേഡിയത്തിൽ പ്രവേശിച്ചത് കളിക്കാരും ഒഫീഷ്യൽസും മാത്രം

October 16, 2019
Google News 0 minutes Read

1990നു ശേഷം ആദ്യമായി ഉത്തര കൊറിയയും ദക്ഷിണ കൊറിയയും തമ്മിൽ നടന്ന മത്സരം ഗോൾരഹിത സമനിലയിൽ കലാശിച്ചു. ലോകകപ്പ് യോഗ്യതാ മത്സരത്തിലാണ് ഇരു ടീമുകളും 29 വർഷങ്ങൾക്കു ശേഷം ഏറ്റുമുട്ടിയത്. ഉത്തരകൊറിയയിലെ പ്യോങ്യാങ്ങിലാണ് മത്സരം നടന്നത്.

കളി ആരും കണ്ടില്ല എന്നതാണ് ഈ ഐതിഹാസിക മത്സരത്തിൻ്റെ പ്രത്യേകത. പൂർണമായും അടച്ചിട്ട മൈതാനത്തിലായിരുന്നു കളി. സ്റ്റേഡിയത്തിൽ പ്രവേശിച്ചത് കളിക്കാരും ഒഫീഷ്യൽസും മാത്രമാണ്. പേരിന് സ്വദേശികളായ ചില മാധ്യമപ്രവർത്തകർ ഉണ്ടായിരുന്നു എന്ന് സൂചനയുണ്ട്. ആരാധകർക്കോ ടിവി ചാനലുകാർക്കോ വിദേശ മാധ്യമപ്രവർത്തകർക്കോ സ്റ്റേഡിയത്തിലേക്ക് പ്രവേശനം ഉണ്ടായിരുന്നില്ല. ഫിഫ പ്രസിഡൻ്റ് ജിയോവാനി ഇൻഫൻ്റീനോ മത്സരം വീക്ഷിക്കാൻ ഉണ്ടായിരുന്നുവെന്ന് റിപ്പോർട്ടുകളുണ്ട്.

ദക്ഷിണകൊറിയൻ ടീം അംഗങ്ങൾക്കും പരിശീലകർക്കും മാത്രമാണ് ഉത്തര കൊറിയ വിസ അനുവദിച്ചത്. മാധ്യമപ്രവർത്തനത്തിനും ബ്രോഡ്കാസ്റ്റിങിനും ഉത്തരകൊറിയയിൽ നിലനിൽക്കുന്ന വിലക്കിനെത്തുടർന്ന് മത്സരം സംപ്രേഷണം ചെയ്യാൻ അനുവദിച്ചില്ലെങ്കിലും കളി മുഴുവൻ വീഡിയോയിൽ പകർത്തിയിട്ടുണ്ട്. ഇത് കൈമാറാമെന്ന് അവർ ഉറപ്പു നൽകിയിട്ടുമുണ്ട്. അതിലാണ് ദക്ഷിണകൊറിയയുടെ പ്രതീക്ഷ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here