Advertisement

വിജയ് ഹസാരെയിൽ വീണ്ടും ഇരട്ടസെഞ്ചുറി; ഇത്തവണ 17കാരൻ യശസ്വി ജെയ്‌സ്വാൾ: റെക്കോർഡ്

October 16, 2019
0 minutes Read

ലിസ്റ്റ് എ ചരിത്രത്തിൽ ഡബിൾ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡ് മുംബൈയുടെ യശസ്വി ജെയ്സ്‌വാളിന്. ജാർഖണ്ഡിനെതിരായ മത്സരത്തിലാണ് 17കാരനായ ജെയ്സ്വാൾ റെക്കോർഡ് പ്രകടനം നടത്തിയത്. നേരത്തെ കേരളത്തിനെതിരെ നടന്ന മത്സരത്തിൽ നേടിയ സെഞ്ചുറി അടക്കം ജെയ്സ്വാൾ മൂന്നാമത്തെ സെഞ്ചുറി പ്ലസ് സ്കോറാണ് നേടിയത്.

149 പന്തുകളിൽ നിന്നാണ് ജെയ്സ്വാൾ ഇരട്ടശതകം കുറിച്ചത്. 17 ബൗണ്ടറികളും 12 സിക്സറുകളും സഹിതം 203 റൺസെടുത്ത ജെയ്സ്വാളിൻ്റെ മികവിൽ മുംബൈ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 358 റണ്‍സ് എടുത്തു. ജാർഖണ്ഡ് ബാറ്റിംഗ് പുരോഗമിക്കുകയാണ്.

ഈ സീസണിൽ ലിസ്റ്റ് എ കരിയർ അരങ്ങേറ്റം നടത്തിയ ജെയ്സ്വാൾ മികച്ച ഫോമിലാണ്. ഇന്ത്യയുടെ ഭാവി താരങ്ങളിൽ ഒരാൾ എന്നാണ് അദ്ദേഹം എണ്ണപ്പെടുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top