Advertisement

മാർക്ക് ദാന വിവാദത്തിൽ ഗവർണറുടെ ഇടപെടൽ; വൈസ് ചാൻസലറോട് റിപ്പോർട്ട് തേടി

October 17, 2019
Google News 0 minutes Read

എം.ജി.സർവകലാശാലയിലെ മാർക്ക് ദാന വിവാദത്തിൽ ഗവർണറുടെ ഇടപെടൽ. ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എം.ജി.സർവകലാശാല വൈസ് ചാൻസലറോട് റിപ്പോർട്ട് തേടി. വിവാദ മാർക്ക് ദാനത്തിൽ വിശദീകരണം നൽകണമെന്നാണ് ഗവർണർ ആവശ്യപ്പെട്ടിരിക്കുന്നത്.

വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേരത്തെ ഗവർണർക്ക് നിവേദനം നൽകിയിരുന്നു. ഗവർണറുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് ചെന്നിത്തല നിവേദനം നൽകിയത്. കെ ടി ജലീലിനെതിരേയും എംജി സർവകലാശാല വിസിക്കെതിരെയും അന്വേഷണം വേണമെന്നാണ് രമേശ് ചെന്നിത്തലയുടെ ആവശ്യം. ജലീലിനെ മന്ത്രിസ്ഥാനത്ത് നിന്നും മാറ്റി നിർത്തികൊണ്ടുള്ള അന്വേഷണവും ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു.

അതേസമയം, ആരോപണങ്ങളിൽ രമേശ് ചെന്നിത്തലയ്‌ക്കെതിരെ വിമർശനവുമായി മന്ത്രി കെ ടി ജലീൽ രംഗത്തെത്തിയിരുന്നു. പ്രതിപക്ഷ നേതാവ് പറയുന്നത് പച്ചക്കള്ളമാണെന്ന് കെ ടി ജലീൽ പറഞ്ഞു. മോഡറേഷനെ മാർക്ക് ദാനമെന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. ഒരു നുണ പല തവണ ആവർത്തിച്ചാൽ അത് സത്യമാകുമെന്നാണ് പ്രതിപക്ഷ നേതാവ് കരുതുന്നതെന്നും ജലീൽ പറഞ്ഞിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here