Advertisement

റോഡ് അറ്റകുറ്റപ്പണി വൈകുന്നതിൽ സർക്കാരിനെ രൂക്ഷഭാഷയിൽ വിമർശിച്ച് ഹൈക്കോടതി

October 17, 2019
Google News 0 minutes Read

സംസ്ഥാനത്ത് റോഡ് അറ്റകുറ്റപ്പണി വൈകുന്നതിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. വിഐപി സന്ദർശനം ഉണ്ടാകുമ്പോൾ യുദ്ധകാലാടിസ്ഥാനത്തിൽ ജോലി നടക്കുന്നു. വിഐപികൾക്കുളള ആനുകൂല്യത്തിനുളള അർഹത സാധാരണക്കാർക്കുമുണ്ടെന്നും ഹൈക്കോടതി പറഞ്ഞു.

കുഴികൾ കിടങ്ങുകളാകുന്നത് വരെ കാത്തിരിക്കരുതെന്ന് ഉദ്യോഗസ്ഥരെ ഹൈക്കോടതി ഓർമ്മിപ്പിച്ചു. അറ്റകുറ്റപ്പണികൾ എപ്പോൾ പൂർത്തിയാകുമെന്ന് അറിയിക്കണമെന്നും സർക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു.

ശക്തമായ മഴയിൽ സംസ്ഥാനത്തെ റോഡുകൾ തകർന്നനിലയിലാണ്. ദേശീയപാതയിൽ അടക്കം പലയിടത്തും റോഡിൽ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. ഇതുമൂലം ഗതാഗത തടസവും അനുഭവപ്പെടുന്നുണ്ട്. മഴ മാറാതെ അറ്റകുറ്റപ്പണി നടത്താൻ സാധിക്കില്ലെന്നാണ് സർക്കാരിന്റെ നിലപാട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here