ഇൻസ്റ്റഗ്രാമിൽ ഗിന്നസ് റെക്കോഡ് നേടി ഹോളിവുഡ് നടി ജെന്നിഫർ അനിസ്റ്റൺ

ഇൻസ്റ്റഗ്രാമിൽ അക്കൗണ്ട് തുടങ്ങിയ ഹോളിവുഡ് നടി ജെന്നിഫർ അനിസ്റ്റൺ പോസ്റ്റ് ചെയ്ത സെൽഫി ഗിന്നസ് റെക്കോഡോടെ പ്രചരിക്കുകയാണ്. പ്രശസ്ത ടിവി സീരിസ് ‘ഫ്രണ്ട്സി’ലെ സഹതാരങ്ങൾക്കൊപ്പമുള്ള സെൽഫിയാണ് താരം ആദ്യമായി പങ്കുവച്ചിരിക്കുന്നത്.
ഫ്രണ്ട്സിലെ താരങ്ങളായ കോർട്ട്നി കോക്സ്, ലിസ കഡ്രൗ, മാറ്റ് ലെബ്ലാങ്ക്, മാത്യു പെറി, ഡേവിഡ് ഷ്വിമ്മെർ എന്നിവരാണ് ചിത്രത്തിലുള്ളത്.’ഞങ്ങൾ ഇപ്പോൾ ഇൻസ്റ്റഗ്രാം ഫ്രണ്ട്സ്’ എന്ന കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രം പോസ്റ്റ് ചെയ്ത് ഒരു ദിവസം പിന്നിടുമ്പോൾ ഒരു കോടി ഇരുപത് ലക്ഷത്തിലധികം ലൈക്കുകളാണ് ലഭിച്ചിരിക്കുന്നത്.
മാത്രമല്ല, ജെന്നിഫറിന്റെ ഇൻസ്റ്റഗ്രാമിലെ ഫോളോവേഴ്‌സിന്റെ എണ്ണവും വർധിച്ചു. ചിത്രം പോസ്റ്റ് ചെയ്ത് അഞ്ച് മണിക്കൂർ പിന്നിട്ടപ്പോൾ ഫോളോവേഴ്‌സിന്റെ എണ്ണം പത്ത് ലക്ഷത്തിലധികമായി. മുൻപ് പ്രിൻസ് ഹാരിയും മേഗനും ആയിരുന്നു ഇൻസ്റ്റഗ്രാമിൽ കുറഞ്ഞ സമയത്തിൽ ഇത്രയധികം ഫോളോവേഴ്‌സിനെ നേടിയവർ. അഞ്ച് മണിക്കൂർ 45 മിനിറ്റിലായിരുന്നു അത്. എന്നാൽ, ഈ റെക്കോർഡും തകർത്ത് ഏറ്റവും വേഗത്തിൽ പത്ത് ലക്ഷം ഫോളോവേർസിനെ സ്വന്തമാക്കുന്ന ആദ്യത്തെ താരമായി മാറി ജെന്നിഫർ അനിസ്റ്റൺ മാറിയിരിക്കുകയാണ്. അഞ്ച് മണിക്കൂർ 16 മിനിറ്റിലാണ് ജെന്നിഫർ ഇത്രയധികം ഫോളോവേഴ്‌സിനെ സമ്പാദിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here