തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും. പൂജാവിധികളും ആചാരങ്ങളും പരിശീലിക്കാൻ ശബരിമലയിലെയും മാളികപ്പുറത്തെയും പുതിയ മേൽശാന്തിമാർ ഇന്ന് സന്നിധാനത്തെത്തും. നവംബർ മാസം 16 നാണ് പുതിയ മേൽശാന്തിമാരുടെ സ്ഥാനാരോഹണം നടക്കുക.
വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി വിഎൻ വാസുദേവൻ നമ്പൂതിരി നട തുറന്ന് ദീപം തെളിക്കും. പുതിയ ശബരിമല മേൽശാന്തി എകെ സുധീർ നമ്പൂതിരിയും മാളികപ്പുറം മേൽശാന്തി എംഎസ് പരമേശ്വരൻ നമ്പൂതിരിയും രാവിലെ സന്നിധാനത്തെത്തും ശബരിമലയിലെ പൂജ വിധികളും ആചാരങ്ങളും കൂടതലറിയാനും മനസിലാക്കാനുമായാണ് ഇത്തവണ മുതൽ മേൽശാന്തിമാർ നേരത്തെ മല കയറുന്നത്.
തുലാം ഒന്നു മുതൽ ആദ്യ അഞ്ചു ദിവസം തന്ത്രിയും തുടർന്നുള്ള അഞ്ചു ദിവസം മേൽശാന്തിയും ഇരുവർക്കും അചാരനുഷ്ഠാനങ്ങളിൽ കൂടുതൽ പരിശീലനം നൽകും. ഇതിനു ശേഷം മേൽശാന്തിമാർ സന്നിധാനത്ത് ഭജനമിരിക്കും. തുലാമാസ പൂജകൾ പൂർത്തിയാക്കി 22 ന് നട അടയ്ക്കും. ചിത്തിര ആട്ട വിശേഷത്തിനായി വീണ്ടും ഈ മാസം 26ന് നടതുറക്കും 27നാണ് ചിത്തിര ആട്ട വിശേഷം. മണ്ഡലകാല പൂജകൾക്കായി നട തുറക്കുന്ന നവംബർ 16നാണ് പുതിയ മേൽശാന്തിമാരുടെ സ്ഥാനാരോഹണം വൃശ്ചികം ഒന്നിന് നട തുറക്കുന്നത് പുതിയ മേൽശാന്തിമാരാകും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here