വൃദ്ധയിൽ നിന്നും പണം തട്ടിയെടുത്തില്ല, പകരം നെറ്റിയിൽ ചുംബിച്ച് ആശ്വസിപ്പിച്ച് മോഷ്ടാവ്; വീഡിയോ

നിരവധി മോഷണ പരമ്പരകളുടെ സിസിടിവി ദൃശ്യങ്ങൾ നാം വാർത്തകളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും കണ്ടിട്ടുണ്ട്. എന്നാൽ അടുത്തിടെ വൈറലായ ഒരു മോഷണ ദൃശ്യത്തിലെ കള്ളൻ സോഷ്യൽ മീഡിയയുടെ ഹൃദയം കീഴടക്കിയിരിക്കുകയാണ്. തന്റെ കൂട്ടാളി കടയിൽ മോഷണം നടത്തുമ്പോൾ ഒരു മോഷ്ടാവ് മോഷണം കണ്ട് ഭയന്ന വൃദ്ധയെ നെറ്റിയിൽ ചുംബിച്ച് ആശ്വസിപ്പിക്കുകയാണ്. ഈ ദൃശ്യങ്ങളാണ് ഇന്ന് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
ചൊവ്വാഴ്ച്ചയാണ് സംഭവം നടക്കുന്നത്. വടക്ക്-കിഴക്കൻ ബ്രസീലിലെ അമരാന്തെയിലെ ഫാർമസിയിലാണ് രണ്ടംഗ സംഘം മോഷ്ടിക്കാൻ കയറുന്നത്. ആ സമയത്ത് അവിടെ ഒരു ജീവനക്കാരനും ഒരു വൃദ്ധയും മാത്രമാണ് ഉണ്ടായിരുന്നത്.
Read Also : ഗുരുവായൂര്‍ ക്ഷേത്രത്തില്‍ മോഷണം തുടര്‍ക്കഥ; പിന്നില്‍ ഉന്നതര്‍…?
പണമെല്ലാം എടുക്കാൻ മോഷ്ടാക്കൾ ആവശ്യപ്പെട്ടപ്പോൾ ജീവനക്കാരനൊപ്പം വൃദ്ധയും തന്റെ പക്കലുണ്ടായിരുന്ന പണം ഭയന്ന് മോഷ്ടാവിന് നേരെ നീട്ടി. ഇതുകണ്ട മോഷ്ടാവ് വൃദ്ധയിൽ നിന്ന് പണം സ്വീകരിക്കാതെ അവരെ നെറ്റിയിൽ ചുംബിച്ച് ആശ്വസിപ്പിക്കുകയായിരുന്നു.
ആയിരം ഡോളറും കുറച്ച് വസ്തുക്കളുമായാണ് മോഷ്ടാക്കൾ ഫാർമസിയിൽ നിന്നും പോയത്. ദൃശ്യങ്ങൾ :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here