സവർക്കറോട് കോൺഗ്രസ്സിന് എതിർപ്പല്ല: മൻമോഹൻ സിംഗ്

സവർക്കറോട് കോൺഗ്രസ്സിന് എതിർപ്പില്ലെന്ന് കോൺഗ്രസ് നേതാവും മുൻ പ്രധാനമന്ത്രിയുമായ മൻമോഹൻ സിംഗ്. മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സവർക്കറിന് ഭാരത രത്‌നം നൽകാനുള്ള നീക്കത്തെ പിന്തുണച്ചും മൻമോഹൻ സംസാരിച്ചു. അദ്ദേഹം ഉയർത്തിയ ഹിന്ദുത്വ അജണ്ടയോട് രാഷ്ട്രീയപരമായി വിയോജിക്കുന്നുണ്ടെങ്കിലും ഒരു വ്യക്തിയെന്ന നിലയിൽ സവർക്കറോട് യാതൊരു എതിർപ്പുമില്ലെന്ന് മൻ മോഹൻസിംഗ് വ്യാഴാഴ്ച വ്യക്തമാക്കി.

Read Also: രാജ്യത്തെ മനുഷ്യനിർമിത സാമ്പത്തിക മാന്ദ്യത്തിന്റെ ആഴം ആശങ്കപ്പെടുത്തുന്നു; മുന്നറിയിപ്പുമായി മൻമോഹൻ സിംഗ്

സവർക്കറുടെ സ്വാതന്ത്ര സമരത്തിലെ പങ്കിനെ ബഹുമാനിക്കുന്നു എന്നും ഇന്ദിരാഗാന്ധി സവർക്കറുടെ പേരിൽ സ്റ്റാമ്പ് പുറത്തിറക്കിയത് അദ്ദേഹത്തോടുള്ള ബഹുമാന സൂചകമായെന്നും മൻമോഹൻ സിംഗ് വ്യക്തമാക്കി.

നേരത്തെ ഭാരതീയരുടെ ഭാഷയിൽ ഇന്ത്യൻ ചരിത്രം മാറ്റി എഴുതുന്നതിനെ പറ്റി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞിരുന്നു. 1857 ലെ സ്വാതന്ത്ര്യ സമരത്തെ ഒന്നാം സ്വാതന്ത്ര്യ സമരമെന്ന് സവർക്കർ വിളിച്ചിരുന്നില്ലെങ്കിൽ അത് ചരിത്രത്തിൽ ഉണ്ടാവില്ലെന്നും അമിത് ഷാ പറഞ്ഞിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top