Advertisement

രാജ്യത്തെ മനുഷ്യനിർമിത സാമ്പത്തിക മാന്ദ്യത്തിന്റെ ആഴം ആശങ്കപ്പെടുത്തുന്നു; മുന്നറിയിപ്പുമായി മൻമോഹൻ സിംഗ്

September 1, 2019
Google News 6 minutes Read

ഇന്ത്യയിലേത് മനുഷ്യനിർമിത സാമ്പത്തിക മാന്ദ്യമാണെന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്. രാജ്യത്തെ മാന്ദ്യത്തിന്റെ ആഴം ആശങ്കപ്പെടുത്തുന്നതാണെന്നും മൻമോഹൻ സിംഗ് പറഞ്ഞു. മാന്ദ്യത്തിന് കാരണമായത് മോദിയുടെ നടപടിയാണ്. രാജ്യത്തിന് വൻ വളർച്ച കൈവരിക്കാമായിരുന്ന സാഹചര്യത്തിലാണ് സാമ്പത്തിക മാന്ദ്യത്തിലേക്കെത്തിയിരിക്കുന്നതെന്നും മൻമോഹൻ സിംഗ് വ്യക്തമാക്കി.

Read Also; മൻമോഹൻ സിംഗിന്റെ പ്രത്യേക സുരക്ഷ കേന്ദ്ര സർക്കാർ എടുത്ത് കളഞ്ഞു

ജിഡിപി വളർച്ചാ നിരക്ക് 5 ശതമാനമായത് വരുന്ന വലിയൊരു സാമ്പത്തിക മാന്ദ്യത്തിന്റെ സൂചനയാണ്. നോട്ട് നിരോധനം ഉൾപ്പെടെയുള്ള നടപടികൾ വൻ തിരിച്ചടിയായി. ജിഎസ്ടി നടപ്പാക്കുന്നതിലെ പാളിച്ചയും സാമ്പത്തിക മാന്ദ്യത്തിന് കാരണമായിട്ടുണ്ട്. ബിജെപി സർക്കാർ രാഷ്ട്രീയ കുടിപ്പക മാറ്റിവെയ്ക്കണമെന്നും പ്രതിസന്ധിയിൽ നിന്ന് പുറത്തുകടക്കാൻ വിദഗ്ധരുടെ വാക്കുകൾ കേൾക്കണമെന്നും മൻമോഹൻ സിംഗ് പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here