മോദിക്ക് സമ്പദ്‌വ്യവസ്ഥയെക്കുറിച്ച് യാതൊരു ധാരണയുമില്ല: രാഹുല്‍ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സമ്പദ്‌വ്യവസ്ഥയെക്കുറിച്ച് യാതൊരു ധാരണയുമില്ലെന്ന് രാഹുല്‍ ഗാന്ധി. രാജ്യത്തെ സാമ്പത്തികനില അനുദിനം മോശമാവുകയാണെന്നും അദ്ദേഹം പറഞ്ഞു. ഹരിയാനയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ സാമ്പത്തിക സ്ഥിതിയെപ്പറ്റി എല്ലാവര്‍ക്കുമറിയാം. തൊഴിലില്ലായ്മ രൂക്ഷമാണ്. നോട്ട് അസാധുവാക്കലും ജിഎസ്ടിയും രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി തകര്‍ത്തുവെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും ഈ സമയം പ്രതിപക്ഷത്തെ പഴിചാരി രക്ഷപെടാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോഴെങ്കിലും പ്രതിസന്ധി പരിഹരിക്കാന്‍ ശ്രമിച്ചില്ലെങ്കില്‍ തിരിച്ചുകൊണ്ടുവരാനാവാത്ത വിധം സാമ്പത്തിക സ്ഥിതി പ്രതിസന്ധിയിലാകുമെന്നും അദ്ദേഹം പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here