ശബരിമല ശാസ്താവിനെ മനസിൽ ധ്യാനിച്ച് വോട്ട് ചെയ്യണമെന്ന് എപി അബ്ദുള്ളക്കുട്ടി

ഉപ്പളയിൽ ചേർന്ന യുവമോർച്ച സമ്മേളനത്തിലാണ് അബ്ദുള്ളക്കുട്ടിയുടെ വിവാദ പ്രസംഗം. രാവിലെ കട്ടൻചായ കുടിച്ച് പോളിംഗ് ബൂത്തിലെത്തി വോട്ടിംഗ് മെഷീനിൽ സാക്ഷാൽ ശബരിമല ശാസ്താവിനെ ധ്യാനിച്ച് പിണറായി വിജയന്റെ നെഞ്ചകപ്പടം നോക്കി കുത്തണമെന്നാണ് അബ്ദുള്ളക്കുട്ടി പറഞ്ഞത്.

ഇത് തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്നാണ് നിയമവിദഗ്ധരുടെ പക്ഷം. അയ്യപ്പന്റെ പേരിൽ വോട്ട് തേടുന്നത് കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തന്നെ കമ്മീഷൻ വിലക്കിയിരുന്നു.തുടർന്ന് തൃശൂർ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപി നടപടി നേരിട്ടിരുന്നു.

മഞ്ചേശ്വരത്ത് അബ്ദുള്ളക്കുട്ടിയെ ഉപയോഗിച്ച് വർഗീയ തെരഞ്ഞെടുപ്പ് പ്രചാരണം നടത്താനാണ് ബിജെപി ശ്രമിക്കുന്നത്. നേരത്തെ ബിജെപിയിൽ എത്തിയത് മുജ്ജൻമ സുകൃതമാണെന്ന് എപി അബ്ദുള്ളക്കുട്ടി പറഞ്ഞിരുന്നു. ദേശീയ മുസ്ലീമായെന്ന തന്റെ പരാമർശത്തെ കളിയാക്കുന്ന ട്രോളൻമാർ ചരിത്ര ബോധമില്ലാത്തവരാണെന്നും അബ്ദുള്ളക്കുട്ടി അപ്പോൾ ആരോപിച്ചിരുന്നു. ബിജെപിയിൽ അംഗത്വം നേടിയ ശേഷം കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസിൽ ആദ്യ പൊതുപരിപാടിയിൽ പങ്കെടുക്കുമ്പോൾ ആണ് അബ്ദുള്ളക്കുട്ടി ഇത് പറഞ്ഞത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top