കൊല്ലത്ത് സ്‌കൂൾ വളപ്പിലെ മാലിന്യ ടാങ്ക് തകർന്നു; അഞ്ച് വിദ്യാർത്ഥികൾക്ക് പരുക്ക്

കൊല്ലം അഞ്ചലിൽ സ്‌കൂൾ വളപ്പിലെ മാലിന്യ ടാങ്ക് തകർന്ന് അഞ്ച് വിദ്യാർത്ഥികൾക്ക് പരുക്ക്. ഏരൂർ ഗവ.എൽ.പി സ്‌കൂളിലാണ് അപകടം. പരുക്കേറ്റ രണ്ടു വിദ്യാർത്ഥികളെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഇന്ന് ഉച്ചക്ക് ശേഷമായിരുന്നു അപകടം. ഇടവേള സമയത്ത് കളിച്ചു കൊണ്ട് നിന്ന വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടത്. മാലിന്യക്കുഴിയുടെ കോൺക്രീറ്റ് സ്ലാബ് തകർന്ന് കുട്ടികൾ കുഴിയിലേക്ക് വീഴുകയായിരുന്നു. ഒന്നാം കഌസ് വിദ്യാർത്ഥികളായ അഞ്ചുപേർക്കാണ് പരിക്കേറ്റത്. ഇവരിൽ രണ്ടുപേരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.

Read Also : കൊല്ലത്ത് മകൻ അമ്മയെ കൊന്ന് കുഴിച്ചു മൂടിയ സംഭവം; അമ്മ ക്രൂരമർദനത്തിന് ഇരയായിരുന്നതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

മാലിന്യക്കുഴിയിൽ അകപ്പെട്ട വിദ്യാർത്ഥികളെ ഫയർഫോഴ്‌സും നാട്ടുകാരും സ്‌കൂൾ ജീവനക്കാരും ചേർന്നാണ് രക്ഷപ്പെടുത്തിയത്. തുടർച്ചയായ മഴമൂലമുണ്ടായ ബലക്കുറവാകാം സ്‌ളാബ് തകരാൻ കാരണമെന്നാണ് വിലയിരുത്തൽ.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top