കൂടത്തായി കൊലപാതകം; ജോളി ഉൾപ്പെടെ മൂന്ന് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കൂടത്തായി കൊലപാതക കേസിൽ ജോളി അടക്കമുള്ള മൂന്ന് പ്രതികളുടെയും ജാമ്യാപേക്ഷ കോടതി തള്ളി. പ്രതികളുടെ റിമാൻഡ് കാലാവധി നീട്ടിയിട്ടുണ്ട്.
അതേസമയം, ജോളിയെ തെറ്റിദ്ധരിപ്പിച്ച് വക്കാലത്ത് ഒപ്പിടീച്ചതാണെന്ന വാദം കോടതി തള്ളി. ജോളി വിദ്യാഭ്യാസമുള്ള വ്യക്തിയാണെന്നും കാര്യങ്ങൾ മനസ്സിലാക്കി തന്നെയാണ് അവർ ഒപ്പിട്ടതെന്നും കോടതി പറഞ്ഞു.
നേരത്തെ സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിക്ക് വേണ്ടി വാദിച്ച അഭിഭാഷകൻ ബിഎ ആളൂർ തന്റെ അഭിഭാഷകനായി വേണ്ടെന്ന് ജോളി പറഞ്ഞിരുന്നു. തന്റെ സഹോദരൻ ഏർപ്പാടാക്കിയെന്ന അഭിഭാഷകന്റെ അവകാശവാദം താൻ വിശ്വസിക്കുന്നില്ലെന്നും ജോളി പറഞ്ഞു.
Read Also : ഗോവിന്ദച്ചാമിക്കു വേണ്ടി വാദിച്ച വക്കീലിനെ തനിക്കു വേണ്ടെന്ന് ജോളി
സൗജന്യ നിയമസഹായമാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ജോളിയെക്കൊണ്ട് വക്കാലത്തിൽ ഒപ്പിടീപ്പിച്ചതെന്നാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്ന പ്രമുഖന്റെ പ്രതികരണം. ആളൂർ കുപ്രസിദ്ധമായ കേസുകൾ മാത്രമാണ് ഏറ്റെടുക്കാറുള്ളതെന്ന് ജോളിക്ക് പിന്നീടാണ് മനസ്സിലായതെന്നും ആളൂരിനു വേണ്ടത് ‘ചീപ്പ് പബ്ലിസിറ്റിയാണെന്നും അദ്ദേഹം പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here