മുൻ ഡിജിപി വിആർ രജീവൻ അന്തരിച്ചു

മുൻ അഗ്നിശമനസേന ഡിജിപി കാക്കനാട് ഇടച്ചിറ വീട്ടിൽ വി ആർ രജീവൻ നിര്യാതനായി. അസുഖ ബാധിതനായിരുന്ന അദ്ദേഹം ഇന്ന് പുലർച്ചെ 6.30നാണ് മരിച്ചത്.

1950 ഒക്‌ടോബർ 25നാണ് ജനനം. 1977 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ്. പാലക്കാട് എഎസ്പിയായാണ് സർവീസിൽ പ്രവേശിച്ചത്. 2010ൽ അഗ്നിശമനസേനാ മേധാവിയായി വിരമിച്ചു.

കൊല്ലം എസ്പി, കോഴിക്കോട്, തിരുവനന്തപുരം കമീഷണർ, പൊലീസ് ആസ്ഥാനത്തെ എഐജി, ഡിഐജി ക്രൈംസ്, ഡിഐജി അഡ്മിനിസ്‌ട്രേഷൻ, ദക്ഷിണമേഖലാ ഐജി, എക്‌സൈസ് കമീഷണർ, എഡിജിപി അഡ്മിനിസ്‌ട്രേഷൻ, ദക്ഷിണമേഖല എഡിജിപി എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More