എറണാകുളത്ത് ഒരു കുടുംബത്തിലെ മൂന്നു പേരെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹങ്ങൾക്ക് മൂന്ന് ദിവസം പഴക്കം

എറണാകുളത്ത് ഒരു കുടുംബത്തിലെ മൂന്നു പേരെ മരിച്ച നിലയിൽ കണ്ടെത്തി. ബംഗളൂരുവിൽ സ്ഥിരതാമസമാക്കിയ മലയാളിയായ രാധാമണി, ഇവരുടെ മക്കളായ സുരേഷ് കുമാർ, സന്തോഷ് കുമാർ എന്നിവരെയാണ് ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അഴുകിയ നിലയിലായിരുന്നു മൃതദേഹം. മ്യതദേഹത്തിന് മൂന്നു ദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു.

ഈ മാസം 14ാം തീയതിയാണ് ഇവർ ലോഡ്ജിൽ മുറിയെടുത്തത്. മൂന്നു ദിവസം മുൻപു വരെ ഇവരെ പുറത്ത് കണ്ടിരുന്നതായി ജീവനക്കാർ പറയുന്നു. മുറിയിൽ നിന്ന് ദുർഗന്ധം വമിച്ചപ്പോഴാണ് ജീവനക്കാരുടെ ശ്രദ്ധിക്കപ്പെട്ടത്. തുടർന്ന് ലോഡ്ജ് ജീവനക്കാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.

മുറി തുറന്നപ്പോഴാണ് മൂവരെയും മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വിഷം കഴിച്ച് ആത്മഹത്യ ചെയ്തു എന്നാണ് പൊലീസിന്റെ നിഗമനം. ചികിത്സാർഥമാണ് ഇവർ കൊച്ചിയിൽ എത്തിയതെന്നാണ് വിവരം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top