രാജ്യത്ത് പൊലീസ് സേനാംഗങ്ങളുടെ അനുപാതം വർധിപ്പിക്കുന്നതിനുള്ള നിർദേശം കേന്ദ്രം തള്ളി

പൊലീസ് സേനാംഗങ്ങളുടെ അനുപാതം രാജ്യത്ത് വർധിപ്പിക്കുന്നതടക്കമുള്ള നിർദേശം കേന്ദ്രസർക്കാർ തള്ളി. പകരം ജനിതക ഘടന (ഡിഎൻഎ) പരിശോധിച്ചു കുറ്റകൃത്യങ്ങൾ തെളിയിക്കുന്നതിന് ഉൾപ്പടെയുള്ള നടപടികൾക്ക് നിയമപ്രാബല്യം നൽകാൻ കേന്ദ്രസർക്കാർ തീരുമാനം.
കുറ്റക്യത്യങ്ങളുടെ തോത് ഉയരുന്ന സാഹചര്യത്തിൽ അന്വേഷണം ശാസ്ത്രിയമായാൽ മാത്രമേ വേഗത്തിൽ കേസ് പൂർത്തി ആക്കാനാകു എന്നാണ് കേന്ദ്രസർക്കാർ നയം. പൊലീസ് സേനാംഗങ്ങളുടെ അനുപാദം വർധിപ്പിക്കുന്നത് ഭാരിച്ച സാമ്പത്തിക ബാധ്യത ഇനിയും സർക്കാരിനുണ്ടാക്കും. സേനാംഗങ്ങളുടെ അനുപാതം വർധിപ്പിക്കുകയാണെങ്കിൽ പുതിയ അനുപാതം അനുസരിച്ചുള്ള നിയമനത്തിന് കേന്ദ്രം പണം നൽകണമെന്ന് കേരളം അടക്കമുള്ള ചില സംസ്ഥാനങ്ങളും നിലപാട് സ്വീകരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പരിഹാരമായി ഡിഎൻഎ ടെക്‌നോളജി (യൂസ് ആൻഡ് ആപ്ലിക്കേഷൻ) റഗുലേഷൻ ബിൽ കേന്ദ്രസർക്കാർ വീണ്ടും പൊടിതട്ടിയെടുക്കുന്നത്.
ആദ്യ മോദി സർക്കാരിന്റെ അവസാന സമയത്ത് ബിൽ ലോക്‌സഭ പാസാക്കിയിരുന്നെങ്കിലും രാജ്യസഭയിൽ പാസായിരുന്നില്ല. വ്യക്തികളുടെ സ്വകാര്യത ലംഘിക്കപ്പെടുമെന്ന വലിയ വിമർശനം ഉയർന്ന പശ്ചാത്തലത്തിലായിരുന്നു തീരുമാനം. ജനിതക ഘടന (ഡിഎൻഎ) പരിശോധിച്ചു കുറ്റകൃത്യങ്ങൾ തെളിയിക്കുന്നതിന് അന്വേഷണ എജൻസികൾക്ക് അധികാരം നൽകുന്നതാണ് ബിൽ. കുറ്റവാളികളുടെ ജനിതക ഘടനയുടെ ഡേറ്റാബേസ് സ്ഥാപിക്കുന്നതിന് പുറമേ ദേശീയ, മേഖലാതലങ്ങളിൽ ഡിഎൻഎ ഡേറ്റാ ബാങ്കിനും പൗരന്മാർ ഡിഎൻഎ വിവരങ്ങൾ നൽകേണ്ടി വരും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here