ഉണ്ണി മുകുന്ദന്റെ പേരിൽ വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ടെന്ന് പിതാവിന്റെ പരാതി

നടൻ ഉണ്ണി മുകുന്ദന്റെ പേരിൽ വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ടെന്ന് പിതാവിന്റെ പരാതി. ഒറ്റപ്പാലം പൊലീസിലാണ് പരാതി നൽകിയിരിക്കുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഉണ്ണി മുകുന്ദന്റെ പേരിലുള്ള അക്കൗണ്ടിൽ നിന്ന് സ്ത്രീകൾക്ക് അശ്ലീല സന്ദേശങ്ങൾ അയച്ചതായാണ് പരാതിയിൽ പറയുന്നത്. നടനെ അപകീർത്തിപ്പെടുത്താൻ ലക്ഷ്യമിട്ടാണ് ഇത്തരത്തിലൊരു നീക്കമെന്ന് പിതാവ് മുകുന്ദൻ പരാതിയിൽ വ്യക്തമാക്കുന്നു. വ്യാജ അക്കൗണ്ടിന്റെ ഉറവിടം കണ്ടെത്താൻ സൈബർ സെല്ലിന്റെ സഹായം തേടിയതായി പൊലീസ് അറിയിച്ചു. സിഐ എം സുജിത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top