വിമാനം പുറപ്പെടാൻ വൈകി; കരിപ്പൂരിൽ യാത്രക്കാരുടെ പ്രതിഷേധം

വിമാനം പുറപ്പെടാൻ വൈകുന്നതിനെതിരെ കരിപ്പൂരിൽ യാത്രക്കാരുടെ പ്രതിഷേധം. കരിപ്പൂരിൽ നിന്ന് രാവിലെ 11 മണിക്ക് ദുബായിലേക്ക് പോകേണ്ട എയർ ഇന്ത്യ വിമാനമാണ് വൈകിയത്. സാങ്കേതിക തകരാറാണ് വിമാനം വൈകാൻ കാരണമെന്ന് വിശദീകരണം.

പുറപ്പെടേണ്ട സമയം കഴിഞ്ഞ് മണിക്കൂറുകൾ കഴിഞ്ഞിട്ടും വിമാനം പുറപ്പെടാതിരുന്നതോടെ യാത്രക്കാർ പ്രതിഷേധിക്കുകയായിരുന്നു. പിന്നീട് സാങ്കേതിക തകരാർ പരിഹരിച്ചതായി അധികൃതർ അറിയിച്ചതോടെ യാത്രക്കാർ പ്രതിഷേധം നിർത്തി. വിമാനം ഉടൻ പുറപ്പെടുമെന്നാണ് വിവരം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top