Advertisement

പാക് ആക്രമണം; രാജ്‌നാഥ് സിംഗ് കരസേന മേധാവിയുമായി നിർണായക ചർച്ച നടത്തി

October 20, 2019
Google News 0 minutes Read

പാക് അധിനിവേശ കശ്മീരിലെ ഭീകര ക്യാമ്പുകളിൽ ഇന്ത്യൻ സേനയുടെ പ്രത്യാക്രമണത്തിൽ 5 പാകിസ്ഥാൻ സൈനികർ കൊല്ലപ്പെട്ടുകയും ഭീകരരുടെ 4 ലോഞ്ച് പാടുകൾ തകർത്തതിനെ തുടർന്ന്, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് കരസേന മേധാവി ബിപിൻ റാവത്തുമായി നിർണായക ചർച്ച നടത്തി. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന് രാജ്യനാഥ് സിംഗിനെ ബിപിൻ റാവത്ത് അറിയിച്ചു.

അതേസമയം, ഇസ്ലാമാബാദിലെ ഇന്ത്യൻ ഡെപ്യൂട്ടി ഹൈകമ്മിഷണറെ പാകിസ്ഥാൻ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു. പ്രത്യാക്രമണം യഥാർത്ഥ വിഷയങ്ങൾ തെരെഞ്ഞെടുപ്പിൽ ചർച്ചയാകാതിരിക്കാനുള്ള നടപടിയാണെന്ന് കോൺഗ്രസ് വക്താവ് അഖിലേഷ് സിംഗ് ആരോപിച്ചു.

പാകിസ്ഥാൻ തുടർച്ചയായി വെടിനിർത്തൽ കരാർ ലംഘിച്ചതിനെ തുടർന്നാണ് ഇന്ത്യയുടെ പ്രത്യാക്രമണം. പാക് അധിനിവേശ കശ്മീരിലെ ഭീകരതാവളങ്ങൾ ലക്ഷ്യമിട്ടുള്ള ആക്രമണത്തിൽ പാകിസ്ഥാൻ സൈന്യത്തിന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന ലോഞ്ച് പാഡുകൾ ഇന്ത്യൻ സൈന്യം തകർത്തു. താങ്ധർ സെക്ടർ മേഖലയിലെ നീലം താഴ് വരയിലുള്ള ക്യാമ്പുകൾക്ക് നേരെ ആയിരുന്നു ആക്രമണം. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് കരസേന മേധാവി ബിപിൻ റാവത്തുമായി നിർണായക ചർച്ച നടത്തി. വെടിവെപ്പ് സംബന്ധിച്ച വിവരങ്ങൾ രാജ്‌നാഥ് സിംഗിനെ അറിയിച്ചു.  ഇസ്ലാമാബാദിലെ ഇന്ത്യൻ ഡെപ്യൂട്ടി ഹൈകമ്മിഷണറെ പാകിസ്ഥാൻ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു. വലിയ തെരെഞ്ഞെടുപ്പുകൾ വരുമ്പോൾ പ്രത്യാക്രമണങ്ങൾ ഉണ്ടാകുകയാണെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. യഥാർത്ഥ വിഷയങ്ങളിലുള്ള ചർച്ച തെരെഞ്ഞെടുപ്പിൽ ഒഴിവാക്കാനാണെന്ന് ഇതെന്ന് കോൺഗ്രസ് വക്താവ് അഖിലേഷ് സിംഗ് കുറ്റപ്പെടുത്തി.

കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനു ശേഷം നിരന്തരം പാക് സേന വെടി നിർത്തൽ കരാർ ലംഘിക്കുകയാണ്. ജൂലൈയിൽ മാത്രം 296 വെടിനിർത്തൽ കരാർ ലംഘനങ്ങളാണ് പാക് സൈന്യം നടത്തിയത്. ഇന്ന് പുലർച്ചെ താംങ്ധറിൽ പാക് സൈന്യം നടത്തിയ വെടിവെയ്പ്പിൽ രണ്ട് ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചു. ഒരു പ്രദേശവാസിയും കൊല്ലപ്പെട്ടു. നഷ്ടമായിരുന്നു. 9 ഇന്ത്യൻ സൈനികരെ വധിച്ചതായും ഇന്ത്യയുടെ 2 ബങ്കറുകൾ തകർത്തുവെന്നാണ് പാകിസ്ഥാന്റെ അവകാശവാദം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here