Advertisement

തൃശൂരിലെ സ്‌കൂളുകൾക്ക് നാളെ ഉച്ചയ്ക്ക് ശേഷം അവധി

October 20, 2019
Google News 1 minute Read
school

തുലാവർഷം കനത്തതോടെ തൃശൂരിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ ഉച്ചയ്ക്ക് ശേഷം അവധി പ്രഖ്യാപിച്ചു. ജില്ലയിലെ അംഗനവാടികൾക്കും സിബിഎസ്ഇ, കേന്ദ്രീയ വിദ്യാലയം എന്നിവയുൾപ്പെടെ എല്ലാ വിഭാഗം സ്‌കൂളുകൾക്കും തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം അവധിയായിരിക്കുമെന്ന് കളക്ടർ അറിയിച്ചു. ഫേസ്ബുക്കിലൂടെയാണ് കളക്ടർ ഇക്കാര്യം അറിയിച്ചത്.

കളക്ടറുടെ അറിയിപ്പ്

തുലാവർഷത്തോടനുബന്ധിച്ച് ശക്തമായ മഴ പ്രവചിക്കപ്പെടുകയും ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിൽ ജില്ലയിലെ അംഗനവാടികൾക്കും സി.ബി.എസ്.ഇ, കേന്ദ്രീയ വിദ്യാലയ എന്നിവയുൾപ്പെടെ എല്ലാ വിഭാഗം സ്‌കൂളുകൾക്കും തിങ്കളാഴ്ച (ഒക്ടോബർ 21) ‘ഉച്ചക്ക് ശേഷം’ അവധിയായിരിക്കും. ഇതുമൂലം നഷ്ടപ്പെടുന്ന അധ്യയന മണിക്കൂറുകൾ തുടർന്നുള്ള അവധി ദിവസങ്ങളിലായി ക്രമീകരിക്കുന്നതാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here