‘ആർഎസ്എസിന്റെ കാര്യം നോക്കാൻ ഞങ്ങൾക്കറിയാം, മുരളീധരൻ ആദ്യം ആത്മാർഥമായി സ്വന്തം സ്ഥാനാർഥിക്ക് വേണ്ടി പ്രവർത്തിക്കട്ടെ’ ; കെ.മുരളീധരനെതിരെ എസ്.സുരേഷ്

വട്ടിയൂർക്കാവിൽ കെ മുരളീധരനെതിരെ വട്ടിയൂർക്കാവ് ബിജെപി സ്ഥാനാർത്ഥി എസ്.സുരേഷ്. കെ.മുരളീധരന്റെ ഗ്രൂപ്പുകാരും എ ഗ്രൂപ്പുകാരും വട്ടിയൂർക്കാവിൽ യുഡിഎഫിനു വേണ്ടി പ്രവർത്തിച്ചിട്ടില്ലെന്ന് എസ് സുരേഷ്. ആദ്യം ആത്മാർഥമായി സ്വന്തം സ്ഥാനാർഥിക്ക് വേണ്ടി പ്രവർത്തിക്കട്ടെയെന്ന് പറഞ്ഞ സുരേഷ് ആർഎസ്എസിന്റെ കാര്യം നോക്കാൻ തങ്ങൾക്കറിയാമെന്നും കെ.മുരളീധരന്റെ ഉപദേശം ബി.ജപിക്കാവശ്യമില്ലെന്നും പറഞ്ഞു. വട്ടിയൂർക്കാവിൽ സിപിഐഎമ്മിനു വേണ്ടി ആർഎസ്എസ് പരസ്യമായി രംഗത്തുണ്ടെന്ന കെ.മുരളീധരന്റെ പരാമർശത്തിനെതിരെ പ്രതികരിക്കുകയായിരുന്നു എസ് സുരേഷ്.

അതേസമയം മണ്ഡലത്തിൽ തികഞ്ഞ വിജയപ്രതീക്ഷയാണ് ബിജെപി സ്ഥാനാർത്ഥി എസ് സുരേഷ് വച്ചുപുലർത്തുന്നത്. വികസനം കൊണ്ടുവരും, വിശ്വാസം സംരക്ഷിക്കും തുടങ്ങി ബിജെപി ഉയർത്തിയ വിഷയങ്ങൾക്ക് മികച്ച പ്രതികരണം ലഭിച്ചുവെന്നും മണ്ഡലത്തിൽ സമാനതകളില്ലാത്ത സംഘടനാ പ്രവർത്തനം നടന്നുവെന്നും എസ് സുരേഷ് പറയുന്നു.

വട്ടിയൂർക്കാവിൽ 168 പോളിംഗ് സ്‌റ്റേഷനുകളാണ് ഉള്ളത്. വട്ടിയൂർക്കാവിൽ 94,326 പുരുഷൻമാരും 1,03,241 സ്ത്രീകളും മൂന്നു ട്രാൻസ്‌ജെൻഡർമാരുമടക്കം 1,97,570 വോട്ടർമാരുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top