മഹാരാഷ്ട്രയിലും ഹരിയാനയിലും തെരഞ്ഞെടുപ്പ് ഇന്ന്

മഹാരാഷ്ട്രയിലും ഹരിയാനയിലും തെരഞ്ഞെടുപ്പ് ഇന്ന്.

മഹാരാഷ്ട്രയിൽ 288 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പിൽ 3237 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. സംസ്ഥാനത്ത് ആകെ 8.9 കോടി വോട്ടർമാർ ഇന്ന് സമ്മതിദാനാവകാശം വിനിയോഗിക്കും. 96,661 പോളിങ് സ്റ്റേഷനുകളാണ് സംസ്ഥാനത്ത് ഒരുക്കിയിരിക്കുന്നത്.

1.83 കോടി വോട്ടർമാരുള്ള ഹരിയാന നിയമസഭയിലെ 90 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 16357 പോളിംഗ് ബൂത്തുകളാണ് ഹരിയാനയിൽ തെരഞ്ഞെടുപ്പിനായി ക്രമീകരിച്ചിട്ടുള്ളത്. നൂറ് പ്രശ്‌ന ബാധിത ബൂത്തുകളും മൂവായിരം പ്രശ്‌ന സാധ്യത ബൂത്തുകളുമാണ് ഹരിയാനയിലുള്ളത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top