Advertisement

കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ പാറ ഖനനത്തിന് നിരോധനം

October 21, 2019
Google News 1 minute Read

കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ പാറ ഖനനത്തിന് നിരോധനം ഏര്‍പ്പെടുത്തി. 24 വരെ ഖനനം നിരോധിച്ചുകൊണ്ടുള്ള ഉത്തരവാണ് ജില്ലാ കളക്ടര്‍ പുറത്തിറക്കിയത്. കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് നിരോധനം ഏര്‍പ്പെടുത്തിയത്. കോട്ടയം ജില്ലയില്‍ റെഡ്, ഓറഞ്ച് അലര്‍ട്ടുകള്‍ പുറപ്പെടുവിച്ച സാഹചര്യത്തില്‍ ഖനനം മൂലമുള്ള ദുരന്തസാധ്യത ഒഴിവാക്കുന്നതിനാണ് നടപടി.

പത്തനംതിട്ട ജില്ലയില്‍ ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ജില്ലകളിലെ ക്വാറികള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് ജില്ലാ പോലീസ് മേധാവി, സബ് കളക്ടര്‍,ആര്‍ഡിഓ, ബന്ധപ്പെട്ട തഹസില്‍ദാര്‍മാര്‍ എന്നിവര്‍ ഉറപ്പ് വരുത്തണം. നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് എതിരെ ദുരന്ത നിവാരണ നിയമം-2005 പ്രകാരം കര്‍ശന നടപടികള്‍ സ്വീകരിക്കും. ക്വാറികള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് അതത് താലൂക്കുകളിലെ കണ്‍ട്രോള്‍ റൂമുകളില്‍ വിവരം അറിയിക്കാം. ബന്ധപ്പെട്ട തഹസില്‍ദാര്‍മാര്‍ പരാതികളില്‍ന്മേല്‍ നടപടികള്‍ സ്വീകരിച്ച് ക്വാറികള്‍ പ്രവര്‍ത്തിക്കുന്നില്ലായെന്ന് ഉറപ്പ് വരുത്തണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here