Advertisement

നിയമസഭാ തെരെഞ്ഞെടുപ്പ്; മഹാരാഷ്ട്രയിലും ഹരിയാനയിലും വോട്ടെടുപ്പ് പൂർത്തിയായി

October 21, 2019
0 minutes Read

നിയമസഭാ തെരെഞ്ഞെടുപ്പ് നടന്ന മഹാരാഷ്ട്രയിലും ഹരിയാനയിലും വോട്ടെടുപ്പ് പൂർത്തിയായി. ഹരിയാനയിൽ 60ശതമാനവും മഹാരാഷ്ട്രയിൽ 53ശതമാനവും പോളിംഗ് രേഖപ്പെടുത്തി.

മഹാരാഷ്ട്രയിൽ 288 സീറ്റിലും ഹരിയാനയിൽ 90 സീറ്റിലുമാണ് വോട്ടെടുപ്പ് നടന്നത്. ഇതോടെ കേരളത്തിന് പുറമെ 15 സംസ്ഥാനങ്ങളിലും പുതുച്ചേരിയിലുമായി 46 നിയമസഭാ സീറ്റുകളിലേക്കും 2 ലോക്‌സഭ സീറ്റുകളിലേക്കും വോട്ടെടുപ്പ് പൂർത്തിയായി.

മഹാരാഷ്ട്രയിലും ഹരിയാനയിലും പോളിങ് പൊതുവേ സമാധാനപരമായിരുന്നു. ഹരിയാനയിലെ മലാക്ക ഗ്രാമത്തിൽ പോളിംഗ് ബൂത്തിന് സമീപം രണ്ടു സംഘങ്ങൾ ഏറ്റമുട്ടിയതിനെ തുടർന്ന് ഒരു സ്ത്രീയ്ക്ക് പരിക്കേറ്റു.

അതേസമയം, മഹാരാഷ്ട്രയിലെ  വിവിധയിടങ്ങൾ വോട്ടിംഗ് യന്ത്രങ്ങളിൽ കൃത്യമം നടന്നുവെന്ന് ആരോപിച്ച് കോൺഗ്രസ് തെരെഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. മഹാരാഷ്ട്രയിലെ കൊങ്കണിന്റെ വടക്കൻ ഭാഗങ്ങളിലും ലാത്തൂരിലെയും കനത്ത മഴ വോട്ട് ചെയ്യാനെത്തിയ ജനങ്ങളെ വലച്ചു.

കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി, മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാഫിസ് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് എന്നിവർ നാഗ്പൂരിൽ വോട്ട് ചെയ്തു. ശിവസേന അധ്യക്ഷൻ ഉദ്ദവ് താക്കറെയും മകൻ ആദിത്യ താക്കറെയും ബാന്ദ്ര ഈസ്റ്റിലാണ് വോട്ട് ചെയ്തത്.

സച്ചിൻ തെണ്ടുകൽക്കർ, അമീർഖാൻ, മാധുരി ദീക്ഷിത്, ജെനീലിയ ഡിസൂസ തുടങ്ങിയ പ്രമുഖരും വോട്ട് രേഖപ്പെടുത്തി. ഇത്തവണ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ് നാവിനെ വിലയിരുത്തുമ്പോൾ മഹാരാഷ്ട്രയിൽ ഇത്തവണ റെക്കോർഡ് വിജയമുണ്ടാകുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. നിതിൻ ഗഡ്കരി,

ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ സൈക്കിളിലെത്തിയാണ് സിറ്റിംഗ് മണ്ഡലമായ കർനാലിൽ വോട്ട് ചെയ്തത്. മുതിർന്ന കോൺഗ്രസ് നേതാവ് ഭൂപിന്ദർ ഹൂഡ റോത്തക്കിലും പിസിസി അധ്യക്ഷ കുമാരി ഷെൽജ ഹിസാറിലും വോട്ട് ചെയ്തു. ഹരിയാനയിൽ മത്സരം കോൺഗ്രസും ബിജെപിയും തമ്മിലാണെന്നും മറ്റു പാർട്ടികൾക്ക് റോളില്ലെന്ന് ഭൂപിന്ദർ ഹൂഡ പറഞ്ഞു. കേരളത്തിന് പുറമെ 46 നിയമസഭ സീറ്റുകളിലേക്കും രണ്ട് ലോക്‌സഭ സീറ്റു കളിലേക്കുമുള്ള വോട്ടെടുപ്പും  ഇതോടെ പൂർത്തിയായി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top