പശു അകത്താക്കിയത് 52 കിലോ പ്ലാസ്റ്റിക്ക്; പുറത്തെടുത്തതിൽ മൊബൈൽ ചാർജറും ക്യാരി ബാഗുകളും

പശു അകത്താക്കിയത് 52 കിലോ പ്ലാസ്റ്റിക്ക്. ചെ​ന്നൈ തി​രു​മുല്ലൈ​വ​യ​ലി​ലെ ഒരു പശുവാണ് മൊബൈൽ ചാർജറും ക്യാരി ബാഗുകളും ഉൾപ്പെടെ 52 കിലോ പ്ലാസ്റ്റിക്ക് കഴിച്ചത്. പശുവിൻ്റെ വയറുകീറിയാണ് ഇത് പുറത്തെടുത്തത്.

കുറച്ചു ദിവസമായി മലമൂത്ര വിസർജനം നടത്താൻ ബുദ്ധിമുട്ടുന്നത് കണ്ടാണ് ഉടമ മുനിരത്നം പശുവിനെ മൃഗഡോക്ടറുടെ അടുത്ത് കൊണ്ടുപോയത്. ഇടക്കിടെ പശു തൻ്റെ വയർ കാലു കൊണ്ട് തൊഴിക്കുന്നുമുണ്ടായിരുന്നു. പാലുല്പാദനവും വളരെ കുറഞ്ഞു.

വേ​പ്പേ​രി​യി​ലെ ത​മി​ഴ്​​നാ​ട്​ വെ​റ്റ​റി​ന​റി ആ​ൻ​ഡ്​ അ​നി​മ​ൽ സ​യ​ൻ​സ​സ്​ യൂ​നി​വേ​ഴ്​​സി​റ്റി​യി​ൽ എ​ത്തി​ച്ച പ​ശു​വിൻ്റെ ദഹനവ്യവസ്ഥ ആകെ തരാറിലാണെന്ന് ഡോക്ടർമാർ കണ്ടെത്തി.​ ആ​ദ്യം വയറിൻ്റെ എ​ക്​​സ​റേ എ​ടു​ത്ത ഡോക്ടർമാർ തു​ട​ർ​ന്ന്​ അ​ൾ​ട്ര സൗ​ണ്ട്​ സ്​​കാ​നിംഗും ന​ട​ത്തി. ഇതോടെ പശുവിൻ്റെ ജീവൻ അപകടത്തിലാണെന്ന് കണ്ടെത്തി. തു​ട​ർ​ന്ന് നടത്തിയ അഞ്ചര മണിക്കൂർ നീണ്ട​ അ​ടി​യ​ന്ത​ര ശ​സ്​​ത്ര​ക്രി​യ​യി​ലാ​ണ്​ ആ​മാ​ശ​യ​ത്തി​ൽ നി​ന്ന്​ 52 കി​ലോ പ്ലാ​സ്​​റ്റി​ക്​ പു​റ​ത്തെ​ടു​ത്ത​ത്. രാവിലെ 11 മണിക്ക് തുടങ്ങിയ ശസ്ത്രക്രിയ വൈക്ട്ട് 4.30നാണ് അവസാനിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top