കനത്ത മഴ; കൊച്ചിയിൽ ഗതാഗതം പൂർണമായും സ്തംഭിച്ചു; ജില്ലയിൽ 260 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

കനത്ത മഴയിൽ കൊച്ചി നഗരത്തിലെ ഗതാഗതം പൂർണ്ണമായും സ്തംഭിച്ചു. ജില്ലയിൽ അതിശക്തമായ മഴയാണ് പെയ്യുന്നത്. റോഡുകളെല്ലാം വെള്ളത്തിനടിയിലായി. പലയിടത്തും വൈദ്യുതി വിതരണം തടസപ്പെട്ടു. റെയിൽവേ ട്രാക്കുകളിൽ വെള്ളകെട്ട് രൂപപെട്ടതിനാൽ ട്രെയിൻ ഗതാഗതം താത്കാലികമായി നിർത്തിവെച്ചു. വെള്ളം കയറിയ എറണാകുളം സൗത്തിലെ പി ആൻഡ് ടി കോളനിയിലെത്തിയ യുഡിഎഫ് സ്ഥാനാർത്ഥി ടിജെ വിനോദിന് നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് മടങ്ങേണ്ടി വന്നു. ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. എറണാകുളം ജില്ലയിലെ 260 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.
ഇന്നലെ വൈകുന്നേരം മുതലാണ് എറണാകുളം ജില്ലയിൽ ശക്തമായ മഴ തുടങ്ങിയത്. കോരിച്ചൊരിയുന്ന മഴയിൽ നഗരത്തിലെ പ്രധാന ഭാഗങ്ങളായ എംജി റോഡ്, സൗത്ത് , കലൂർ, കടവന്ത്ര ഭാഗങ്ങളെല്ലാം വെള്ളക്കെട്ടിലാണ്. റോഡുകളിലെല്ലാം വെള്ളക്കെട്ട് രൂപപ്പെട്ടതിനാൽ ബസുകൾ മാത്രമാണ് പലയിടത്തും സഞ്ചരിക്കുന്നത്. വഴികളിലെല്ലാം വെള്ളം കയറിയതോടെ വാഹനഗതാഗതവും നിലച്ച സ്ഥിതിയാണ് എറണാകുളത്ത്.
Read Also : കനത്ത മഴ; എല്ലാ പാസഞ്ചർ ട്രെയിനുകളും റദ്ദാക്കി
പല ഇടത്തും ജനങ്ങളെ മാറ്റിപ്പാർപ്പിക്കേണ്ട സ്ഥിതിയും ഉണ്ടായി.വെള്ളം കയറിയ എറണാകുളം സൗത്തിലെ പി ആൻഡ് ടി കോളനിയിലെത്തിയ യുഡിഎഫ് സ്ഥാനാർത്ഥി ടിജെ വിനോദിനു നേരെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി.
ചുള്ളിക്കൽ ഭാഗത്തും വീടുകളിൽനിന്ന് ആളുകളെ മാറ്റിപ്പാർപ്പിച്ചു. വെള്ളം കയറിയതിനെ തുടർന്ന് കലൂർ സബ് സ്റ്റേഷൻ പരിധിയിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. എറണാകുളം സൗത്തിലെ റെയിൽവേ ട്രാക്കുകളിൽ വെള്ളം കയറിയതിനാൽ പല ട്രെയിനുകളും വിവിധ സ്റ്റേഷനിലുകളായി പിടിച്ചിട്ടിരിക്കുകയാണ്. ഇതുവഴിയുള്ള ട്രെയിൻ ഗതാഗതം താത്കാലികമായി നിർത്തിവെച്ചു. പാസഞ്ചർ ട്രെയിനുകൾ പൂർണ്ണമായും റദ്ദാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here