കൊച്ചി ഡിഐജി ഓഫീസിലേക്ക് മാർച്ച് നടത്തിയ സംഭവം; സിപിഐ നേതാക്കൾക്ക് ജാമ്യം

കൊച്ചി ഡിഐജി ഓഫീസിലേക്ക് മാർച്ച് നടത്തിയ സംഭവത്തിൽ സിപിഐ നേതാക്കൾക്ക് ജാമ്യം. നേതാക്കളെ റിമാൻഡ് ചെയ്യണമെന്ന ആവശ്യം എറണാകുളം സിജെഎം കോടതി അംഗീകരിച്ചില്ല. അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഇന്ന് രാവിലെയാണ് മൂവാറ്റുപുഴ എംഎൽഎ എൽദോ എബ്രഹാം, സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി രാജു ഉൾപ്പെടെ പത്ത് പേർ കീഴടങ്ങിയത്. മാർച്ച് നടത്തിയ സംഭവത്തിൽ നേതാക്കൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു.
ഇക്കഴിഞ്ഞ ജൂലൈയിലാണ് സിപിഐ നേതാക്കൾ ഡിഐജി ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ചത്. എഐഎസ്എഫ് പ്രവർത്തകരെ കായികമായി നേരിട്ട ഞാറയ്ക്കൽ സർക്കിൾ ഇൻസ്പെക്ടറെ സസ്പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ട് എൽദോ എബ്രഹാം എംഎൽഎയുടെ നേതൃത്വത്തിലായിരുന്നു മാർച്ച് സംഘടിപ്പിച്ചത്. പൊലീസിന്റെ ലാത്തിച്ചാർജിൽ കൈക്ക് പരുക്കേറ്റെന്ന് പറഞ്ഞ് എൽദോ എബ്രഹാം രംഗത്തെത്തിയിരുന്നു. ലാത്തിച്ചാർജുമായി ബന്ധപ്പെട്ട് പൊലീസിനെതിരെ നടപടി സ്വീകരിക്കേണ്ടതില്ലെന്നായിരുന്നു ഡിജിപി ലോക്നാഥ് ബെഹ്റ വ്യക്തമാക്കിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here