Advertisement

കൊച്ചി ഡിഐജി ഓഫീസിലേക്ക് നടത്തിയ മാർച്ച്; സിപിഐ നേതാക്കൾ കീഴടങ്ങി

October 22, 2019
Google News 0 minutes Read

കൊച്ചി ഡിഐജി ഓഫീസിലേക്ക് മാർച്ച് നടത്തിയ സംഭവത്തിൽ സിപിഐ നേതാക്കൾ കീഴടങ്ങി. മൂവാറ്റുപുഴ എംഎൽഎ എൽദോ എബ്രഹാം, സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി രാജു ഉൾപ്പെടെ പത്ത് പേരാണ് കീഴടങ്ങിയത്. ജാമ്യമില്ലാ വകുപ്പ് പ്രകാരം ഇരുവർക്കുമെതിരെ കേസെടുത്തിരുന്നു.

ഇക്കഴിഞ്ഞ ജൂലൈയിലാണ് സിപിഐ നേതാക്കൾ ഡിഐജി ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ചത്. എഐഎസ്എഫ് പ്രവർത്തകരെ കായികമായി നേരിട്ട ഞാറയ്ക്കൽ സർക്കിൾ ഇൻസ്പെക്ടറെ സസ്പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ട് എൽദോ എബ്രഹാം എംഎൽഎയുടെ നേതൃത്വത്തിലായിരുന്നു മാർച്ച് സംഘടിപ്പിച്ചത്. പൊലീസിന്റെ ലാത്തിച്ചാർജിൽ കൈക്ക് പരുക്കേറ്റെന്ന് പറഞ്ഞ് എൽദോ എബ്രഹാം രംഗത്തെത്തിയിരുന്നു. ലാത്തിച്ചാർജുമായി ബന്ധപ്പെട്ട് പൊലീസിനെതിരെ നടപടി സ്വീകരിക്കേണ്ടതില്ലെന്നായിരുന്നു ഡിജിപി ലോക്നാഥ് ബെഹ്റ വ്യക്തമാക്കിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here