ടിക്കറ്റ് നിരക്ക് അമ്പത് രൂപ; ടെസ്റ്റ് മത്സരങ്ങൾക്ക് ആളെ കൂട്ടാനൊരുങ്ങി ഈഡൻ ഗാർഡൻസ്

ടെസ്റ്റ് മത്സരങ്ങളിലെ ഒഴിഞ്ഞ കാണികൾ എല്ലായ്പ്പോഴും തലവേദനയായിരുന്നു. ഡേനൈറ്റ് ടെസ്റ്റ് മത്സരങ്ങളൊക്കെ നടത്തി ഗാലറിയിൽ ആളെ കൂട്ടാനുള്ള ശ്രമങ്ങളൊക്കെ നടക്കുന്നുണ്ടെങ്കിലും ഭാഗികമായി മാത്രമേ അതൊക്കെ വിജയിക്കുന്നുള്ളൂ. ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിൽ നടന്ന ടെസ്റ്റ് മത്സരങ്ങൾക്കും ഗാലറി ഒഴിഞ്ഞു കിടന്നു. ഈ നീക്കത്തിന് അന്ത്യം കുറിക്കാനൊരുങ്ങുകയാണ് ക്രിക്കറ്റ് അസോസിയേഷൻ ഓഫ് ബെംഗാൾ.

ബംഗ്ലാദേശിനെതിരെ അടുത്ത മാസം നടക്കാനിരിക്കുന്ന ടെസ്റ്റ് മത്സരമാണ് ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ്റെ ഉന്നം. മത്സരത്തിൽ എങ്ങനെയും ആളെക്കൂട്ടുക എന്ന ലക്ഷ്യത്തോടെ ടിക്കറ്റ് നിരക്കിൽ വലിയ കുറവാണ് അവർ വരുത്തിയിരിക്കുന്നത്. മത്സരത്തിനുള്ള ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക് വെറും 50 രൂപയാണ്. 100 രൂപ ആയിരുന്ന ടിക്കറ്റാണ് പകുതി വിലക്കുറവിൽ നൽകാൻ ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ തീരുമാനിച്ചിരിക്കുന്നത്. 100, 150 എന്നീ വിലയിലുള്ള ടിക്കറ്റുകളുമുണ്ട്.

ബംഗ്ലാദേശിനെതിരായ രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരമാണ് കൊൽക്കത്തയിൽ നടക്കുന്നത്. നവംബർ 22 മുതൽ 26 വരെയാണ് മത്സരം. നിലവിൽ വെസ്റ്റ് ഇൻഡീസിനെതിരെയും ദക്ഷിണാഫ്രിക്കക്കെതിരെയും നടന്ന ടെസ്റ്റ് പരമ്പരകൾ വിജയിച്ച ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനത്താണ്.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top