തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിന് മുൻപ് തന്നെ ഫലപ്രഖ്യാപനം നടത്തി എൻസിപി പ്രവർത്തകർ

നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിന് മുൻപ് തന്നെ ഫലപ്രഖ്യാപനം നടത്തി മഹാരാഷ്ട്രയിലെ എൻസിപി പ്രവർത്തകർ. ഖഡാക്വാസ്ല മണ്ഡലത്തിലെ എൻസിപി സ്ഥാനാർഥിയുടെ ‘വിജയ’മാണ് പ്രവർത്തകർ മുൻകൂട്ടി പ്രഖ്യാപിച്ചത്. അഭിനന്ദന ബനറുകൾ ഉയർത്തുകയും ചെയ്തു.
ഖഡാക്വാസ്ലയിലെ എൻസിപി സ്ഥാനാർഥിയായ സച്ചിൻ ദോഡ്കെയ്ക്കു വേണ്ടിയാണ് എൻസിപി പ്രവർത്തകർ വിജയാഘോഷങ്ങൾ സംഘടിപ്പിച്ചത്.
മഹാരാഷ്ട്രയിൽ തിങ്കളാഴ്ച നടന്ന വോട്ടെടുപ്പ് അവസാനിച്ചതിന് തൊട്ടു പിന്നാലെ വാർജെ മാൽവാഡിയിൽ സച്ചിന് അഭിനന്ദനം അറിയിച്ചുകൊണ്ടുള്ള ബോർഡുകൾ ഉയർന്നു.
‘ഖഡാക്വാസ്ലയുടെ എംഎൽഎ ആയി തെരഞ്ഞെടുക്കപ്പെട്ട സച്ചിൻ ദോഡ്കെയ്ക്ക് ഹൃദയംനിറഞ്ഞ അഭിനന്ദനങ്ങൾ’ എന്ന് ബോർഡുകളിൽ എഴുതിയിട്ടുണ്ട്. പ്രവർത്തകർ ഘോഷയാത്ര നടത്തുകയും പടക്കം പൊട്ടിക്കുകയും ചെയ്തിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here