തിരുവല്ലയിൽ വൃദ്ധ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

തിരുവല്ല കവിയൂരിൽ വൃദ്ധ ദമ്പതികളെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. കവിയൂർ തെക്കേതിൽ വാസു ആചാരി (72) ഭാര്യ രാജമ്മ (62) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വാസു തൂങ്ങിമരിച്ച നിലയിലും രാജമ്മയെ കഴുത്ത് അറുത്ത നിലയിലുമാണ് കണ്ടെത്തിയത്.

ഇന്ന് ഉച്ചയോടെയാണ് വാസുവിനേയും രാജമ്മയേയും മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരുടെ മകൻ പ്രശാന്തിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പ്രശാന്തും മാതാപിതാക്കളുമായി സ്വത്ത് തർക്കം നിലനിന്നിരുന്നു. എന്നാൽ വിശദമായ ചോദ്യം ചെയ്യലിന് ശേഷം മാത്രമേ ഇയാൾക്ക് സംഭവമായി ബന്ധമുണ്ടോയെന്ന കാര്യം വ്യക്തമാകുവെന്ന് തിരുവല്ല പൊലീസ് പറഞ്ഞു.

അസ്വഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. ഇൻക്വസ്റ്റിന് ശേഷം മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി വിട്ടു നൽകും. അതേസമയം സ്വത്ത് തർക്കത്തെ തുടർന്ന് ഇരുവരുമായി ഇന്നലെ മധ്യസ്ഥ ചർച്ച നടത്തിയിരുന്നതായി വാർഡ് മെമ്പർ രാജേഷ് കുമാർ പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top