ഭാര്യയേയും മകനേയും കൊലപ്പെടുത്തി പൊലീസ് കോൺസ്റ്റബിൾ ജീവനൊടുക്കി

ഭാര്യയെയും മൂത്തമകനെയും കൊലപ്പെടുത്തി പൊലീസ് കോൺസ്റ്റബിൾ ജീവനൊടുക്കി. ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിലാണ് സംഭവം നടന്നത്.ഗോവിന്ദ് നാരായൺ എന്ന പൊലീസുകാരനാണ് ആത്മഹത്യ ചെയ്തത്.

ഗോവിന്ദിന്റെ ഇളയ മകൻ വീട്ടിലെത്തിയപ്പോൾ ഗേറ്റ് ഉള്ളിൽ നിന്ന് പൂട്ടിയതായി ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് അയൽവാസികളെ വിവരമറിയിച്ചു. അയൽവാസികളുടെ സഹായത്തോടെ പൂട്ട് തകർത്ത് അകത്ത് കയറി പരിശോധിച്ചപ്പോഴാണ് അച്ഛനേയും അമ്മയേയും സഹോദരനേയും മരിച്ച നിലയിൽ കണ്ടെത്തിയത്.

ഫാനിൽ തൂങ്ങി മരിച്ച നിലയിലാണ് ഗോവിന്ദ് നാരായണിന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കൊണ്ടുപോയി. കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top