ആലപ്പുഴയിൽ സ്വീഡിഷ് വിനോദസഞ്ചാരിക്ക് നേരെ തെരുവ് നായ ആക്രമണം

ആലപ്പുഴയിൽ സ്വീഡിഷ് വിനോദസഞ്ചാരിയെ തെരുവ് നായ ആക്രമിച്ചു. തിങ്കളാഴ്ചയാണ് സംഭവം. സ്വീഡൻ സ്വദേശിനിയായ സൈറയാണ് തെരുവ് നായയുടെ ആക്രമണത്തിന് ഇരയായത്.
തെരുവ് നായയുടെ കടിയേറ്റ സൈറയെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഫസ്റ്റ് എയ്ഡ് ലഭിച്ച സൈറയെ പിങ്ക് പൊലീസ് എത്തി സൈറയെ ആലപ്പുഴ മെഡിക്കൽ കോളജിലേക്ക് മാറ്റി. സൈറയുടെ രണ്ട് കാലിനും ആക്രമണത്തിൽ പരുക്കേറ്റിട്ടുണ്ട്. മെഡിക്കൽ കോളജിൽ നിന്നും പേ വിഷബാധയ്‌ക്കെതിരായ കുത്തിവയ്പ്പ് നൽകിയിട്ടുണ്ട്.
മൂന്ന് ദിവസം മുമ്പാണ് സൈറ കേരളത്തിലെത്തുന്നത്. സ്വീഡനിൽ അക്കൗണ്ടന്റാണ് സൈറ.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here